പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, April 24, 2019 12:26 AM IST
കോ​യ​ന്പ​ത്തൂ​ർ: പ്ല​സ്ടു പൊ​തു പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു.
ക​രു​മ​ത്താം​പ്പ​ട്ടി മാ​രി​യ​മ്മ​ൻ​കോ​വി​ൽ വീ​ഥി​യി​ലെ ഷാ​രോ​ണ്‍ റി​ച്ച എ​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ തോ​റ്റി​രു​ന്ന​താ​യി പ​റ​യു​ന്നു.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഷോ​ക്കേ​റ്റ് കാ​ട്ടാ​ന ച​രി​ഞ്ഞു

കോ​യ​ന്പ​ത്തൂ​ർ: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കാ​ട്ടാ​ന ച​രി​ഞ്ഞു. മേ​ട്ടു​പ്പാ​ള​യം നെ​ല്ലി​തു​റൈ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​മു​കി​ൻ​തോ​ട്ട​ത്തി​ലാ​ണ് ഷോ​ക്കേ​റ്റ് 40 വ​യ​സ് പ്രാ​യം​തോ​ന്നി​ക്കു​ന്ന കാ​ട്ടാ​ന ച​രി​ഞ്ഞ​ത്. ക​മു​ക് കു​ത്തി​മ​റി​ച്ചി​ട്ട​ത് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് പൊ​ട്ടി​വീ​ഴു​ക​യാ​യിരുന്നു.