ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​ട്ടാ​ള​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, April 24, 2019 11:39 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ട​ത്ത് കെ ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​ട്ടാ​ള​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സു​ഹൃ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ള​നാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ വി​ഷ്ണു​വാ(26)​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സു​ഹൃ​ത്ത് എ​ള​നാ​ട് ച​ക്ക​ത്ത്‌​കു​ന്ന് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ബി​നി​ലി(26)​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് പ​ന്ത​ലാം​പാ​ടം ബ​സ് സ്റ്റോ​പ്പി​ന് മു​ന്നി​ലാ​ണ് യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും ബൈ​ക്കി​ൽ​വ​ന്ന യു​വാ​ക്ക​ൾ ദേ​ശീ​യ​പാ​ത മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ഷ്ണു ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ജോ​ലി സ്ഥ​ല​ത്തു നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. ബി​നി​ൽ ചു​മ​ട്ടുതൊ​ഴി​ലാ​ളി​യാ​ണ്. ഇ​രു​വ​രും അ​വി​വാ​ഹി​ത​രാ​ണ്. രു​ഗ്മി​ണി​യാ​ണ് മ​രി​ച്ച വി​ഷ്ണു​വി​ന്‍റെ അ​മ്മ. സ​ഹോ​ദ​രി: രാ​ജി.