ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ നി​ർ​മാ​ണം: തേ​നി​ടു​ക്കി​ൽ റോ​ഡ് ചെ​ളി​ക്കു​ളം
Thursday, April 25, 2019 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് തേ​നി​ടു​ക്കി​ൽ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി. ദേ​ശീ​യ​പാ​ത തേ​നി​ടു​ക്കി​ൽ​നി​ന്നും പ​രു​വാ​ശേ​രി പോ​കു​ന്ന റോ​ഡാ​ണ് ചെ​ളി​യും മ​ണ്ണും​നി​റ​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​യി​ട്ടു​ള്ള​ത്.

ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നി​നാ​യി കാ​ന നി​ർ​മി​ക്കു​ന്പോ​ൾ മ​ണ്ണു മു​ഴു​വ​ൻ പാ​ത​യോ​ര​ത്താ​ണ് കൂ​ട്ടു​ന്ന​ത്. ക​ന​ത്ത വേ​ന​ൽ​മ​ഴ​യി​ൽ ഈ ​മ​ണ്ണെ​ല്ലാം കു​ത്തി​യൊ​ഴു​കി റോ​ഡി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​മെ​ത്തി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ ചെ​ളി​തെ​റി​ച്ച് വീ​ടു​ക​ൾ​ക്കു​ള്ളി​ലും മാ​ലി​ന്യം നി​റ​യു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം വൈ​ദ്യു​തി​ലൈ​ൻ പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രേ വ്യാ​പ​ക പ​രാ​തി നേ​ര​ത്തെ​യും ഉ​യ​ർ​ന്നി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ മെ​ല്ല​പ്പോ​ക്കു​മൂ​ലം പാ​ത​യോ​ര​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​യു​മു​ണ്ടാ​യി. അ​ന​ധി​കൃ​ത പാ​റ​പൊ​ട്ടി​ക്ക​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. 2020-ൽ ​പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് മ​ണ്ണു​ത്തി മാ​ട​ക്ക​ത്ത​റ​യി​ൽ​നി​ന്നും വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കു​ള്ള ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ​ത്തെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ കൂ​ടി​യാ​ണി​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ട​വ​ർ​വ​ഴി വ​ട​ക്ക​ഞ്ചേ​രി​വ​രെ എ​ത്തി​നി​ല്ക്കു​ന്ന വൈ​ദ്യു​തി പി​ന്നീ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്നും മാ​ട​ക്ക​ത്ത​റ​യി​ലെ​ത്തി​ക്കു​ന്ന​ത് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യാ​ണ്.