അലയാറിൽ റോ​ഡ് ഇ​ടി​ഞ്ഞുത​ക​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​രം ഭീ​തി​ജ​ന​കം
Thursday, April 25, 2019 12:19 AM IST
ചി​റ്റൂ​ർ: വി​ള​യോ​ടി-​വ​ണ്ടി​ത്താ​വ​ളം പാ​ത​യി​ൽ റോ​ഡി​ടി​ഞ്ഞ് ത​ക​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​രം ഭീ​തി​ജ​ന​ക​മാ​യി. അ​ല​യാ​ർ​കു​ളം ബ​ണ്ടി​നോ​ടു ചേ​ർ​ന്ന പാ​ത​യി​ലാ​ണ് വ​ൻ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ഒ​രു​മാ​സം​മു​ന്പ് നാ​ട്ടു​കാ​ർ ഗ​ർ​ത്ത​ത്തി​ൽ മ​ണ്ണി​ട്ടു​നി​ക​ത്തി വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം തി​രി​ച്ച​റി​യു​ന്ന​തി​നു ര​ണ്ടു വീ​പ്പ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണൊ​ഴു​കി​പോ​യി വീ​ണ്ടും വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. നി​ല​വി​ൽ റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്തേ​ക്കും ഗ​ർ​ത്തം വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
പ​തി​ന​ഞ്ചോ​ളം ബ​സു​ക​ളും ഇ​രു​പ​തി​ൽ​പ​രം കോ​ള​ജ്, സ്കൂ​ൾ ബ​സു​ക​ളും സ​ഞ്ച​രി​ക്കു​ന്ന​ത് ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ്. യു ​ആ​കൃ​തി​യി​ലു​ള്ള വ​ള​വു​റോ​ഡി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ദൂ​രെ​നി​ന്നും മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്ത​ത്തി​ന​ടു​ത്ത് എ​ത്തു​ന്ന​തോ​ടെ വ​ല​തു​വ​ശ​ത്തേ​ക്ക് വെ​ട്ടി​തി​രി​ക്കു​ന്ന​തു പ​തി​വാ​ണ്.
ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം സ​ഞ്ച​രി​ക്കാ​നു​ള്ള വീ​തി​യേ റോ​ഡി​നു​ള്ളൂ.
റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് പ​ത്ത​ടി താ​ഴ്ച​യി​ലു​ള്ള ര​ണ്ടേ​ക്ക​ർ വി​സ്തൃ​തി​യു​ള്ള കു​ള​മാ​ണ്. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ എ​തി​രേ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഹെ​ഡ്ലൈ​റ്റി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. മീ​നാ​ക്ഷി​പു​രം, നെ​ല്ലി​മേ​ട്, ക​ന്നി​മാ​രി, പാ​ട്ടി​കു​ളം, ന​ന്ദി​യോ​ട്, ത​ണ്ണീ​ർ​പ​ന്ത​ൽ, മു​ത​ല​മ​ട ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ചി​റ്റൂ​രി​ലേ​ക്കു യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​വ​ഴി​യി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യ ഗ​ർ​ത്തം നി​ല​കൊ​ള്ളു​ന്ന​ത്.