സ​ഞ്ചാ​ര പാ​ത​യി​ൽ മ​ര​ണ​ക്കു​ഴി​ക​ളൊ​രു​ക്കി വാ​ട്ട​ർ അഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ്
Thursday, April 25, 2019 12:19 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ര​കു​ർ​ശ്ശി റോ​ഡി​ൽ ച​ര​ക്കു വ​ണ്ടി കു​ഴി​യി​ൽ​പ്പെ​ട്ടു.​സ​ഞ്ചാ​ര പാ​ത​യി​ൽ മ​ര​ണ​ക്കു​ഴി​ക​ളൊ​രു​ക്കി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​വു​ന്നു.
അ​ര​കു​ർ​ശ്ശി റോ​ഡി​ൽ ച​ര​ക്കു വ​ണ്ടി ആ​ഴ്ന്നി​റ​ങ്ങി​യ​ത് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് .
പു​ഞ്ച​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ണ്ണ വി​ത​ര​ണ ഏ​ജ​ൻ​സി​യു​ടെ ച​ര​ക്ക് വ​ണ്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ക​ട​ക​ളി​ലെ വി​ത​ര​ണ​ത്തി​നാ​യി കു​ന്തി​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​മ​ധ്യേ അ​ര​കു​ർ​ശി റോ​ഡി​ൽ മ​ണ്ണാ​ർ​ക്കാ​ട് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ൻ​വ​ശം വ​ണ്ടി ആ​ഴ്ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു.
ജെ ​സി ബി ​ഉ​പ​യോ​ഗി​ച്ചാ​ണ് വ​ണ്ടി വ​ലി​ച്ചെ​ടു​ത്ത​ത്. ഇ​തി​ലൂ​ടെ ഏ​റെ ന​ഷ്ടം ത​നി​ക്കു​ണ്ടാ​യ​താ​യി ഏ​ജ​ൻ​സി ഉ​ട​മ അ​ബ്ദു​റ​ഹ്മാ​ൻ അ​റി​യി​ച്ചു.
താ​ലൂ​ക്ക്ആ​ശു​പ​ത്രി മു​ത​ൽ ന​ട​മാ​ളി​ക റോ​ഡി​ലൂ​ടെ അ​ര​കു​ർ​ശി വ​രെ നീ​ളു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്ക​ലാ​ണ് ഇ​തു​വ​ഴി​യു​ള്ള സു​ഗ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​ക്കി​യ​ത്.
പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് കു​ഴി​യെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​തി​ന് ശേ​ഷം റോ​ഡ് സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യ്യൊ​ഴി​ഞ്ഞു.
ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം അ​തി ദു​ർ​ഘ​ട​മാ​യി മാ​റി. ഇ​ത് അ​ധി​കൃ​ത​രു​ടെ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണെ​ന്ന് നാ​മാ​ളി​ക റോ​ഡി​ലെ ആ​ധാ​ര​മെ​ഴു​ത്ത് സ്ഥാ​പ​ന യു​ട​മ ഹു​സൈ​ൻ ക​ള​ത്തി​ൽ പ​റ​ഞ്ഞു.
റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം വ്യാ​പാ​രം ഏ​റെ ദു​ഷ്ക്ക​ര​മാ​ണെ​ന്ന് സ​മീ​പ​ത്തെ ക​ട​യു​ട​മ മൊ​യ്തീ​നും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി റോ​ഡ് ഈ ​രീ​തി​യി​ൽ ത​ന്നെ​യാ​ണ് കി​ട​ക്കു​ന്ന​ത് അ​ത് യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ ​ഏ​റെ ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് റോ​ഡി​ന്‍റെ അ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​ണ്.
എ​ന്നാ​ൽ ഈ ​തീ​രു​മാ​നം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് അ​ധി​കൃ​ത​ർ ഇ​രി​ക്കു​ന്ന​ത്.