കൊ​ടു​വാ​യൂ​ർ ടൗ​ണി​ലെ വാ​ഹ​ന​പാ​ർ​ക്കിം​ഗ് ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്നാവശ്യം ശക്തമാകുന്നു
Thursday, April 25, 2019 12:19 AM IST
കൊ​ടു​വാ​യൂ​ർ: കൊ​ടു​വാ​യൂ​ർ ടൗ​ണി​ൽ ദീ​ർ​ഘ​നേ​രം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു ത​ട​യാ​ൻ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ച​ര​ക്കി​റ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ഡി​ൽ മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കി ഏ​റെ​നേ​രം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.
ഇ​തു​മൂ​ലം സ​ർ​വീ​സ് ബ​സു​ക​ൾ ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. വൈ​കി​യോ​ടു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.
പി​ട്ടു​പീ​ടി​ക, നെ·ാ​റ, പ​ല്ലാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് ദീ​ർ​ഘ​നേ​രം വ​ഴി​യി​ൽ അ​ക​പ്പെ​ടാ​റു​ണ്ട്.
തൃ​ശൂ​ർ, പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന​പാ​ത​യാ​യ​തി​നാ​ൽ ഇ​ട​ത​ട​വി​ല്ലാ​തെ​യു​ള്ള വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു പു​റ​മേ ച​ര​ക്കു​ക​ട​ത്തു​വാ​ഹ​ന​ങ്ങ​ളും സ്ഥി​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്.
വീ​തി​കു​റ​ഞ്ഞ റോ​ഡി​ലെ ഗ​താ​ഗ​ത​ത​ട​സ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു പൊ​തു​മ​രാ​മ​ത്ത് ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​തി​നു സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്കു ടെ​ണ്ട​ർ ന​ല്കി വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​തെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
അ​ഞ്ചു​വ​ർ​ഷം​മു​ന്പ് പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ സേ​തു​മാ​ധ​വ​ൻ ടൗ​ണി​ൽ പ​തി​വാ​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. രാ​വി​ലെ പ​ത്തു​വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷ​വും ക​ട​ക​ൾ​ക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം എ​സ്ഐ സ്ഥ​ലം മാ​റി​യ​ശേ​ഷം കാ​ര്യ​ക്ഷ​മ​മ​ല്ല.
പു​തു​താ​യി വ​ന്ന എ​സ്ഐ പ​ഴ​യ ന​ട​പ​ടി പി​ന്തു​ട​രാ​നും ശ്ര​മി​ച്ചി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ത്യാ​വ​ശ്യ ചി​കി​ത്സ​യ്ക്ക് രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് ദീ​ർ​ഘ​നേ​രം റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന സം​ഭ​വ​ങ്ങ​ളും പ​തി​വാ​ണ്.
ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ കു​ഴ​ൽ​മ​ന്ദം, പാ​ല​ക്കാ​ട് റോ​ഡി​ൽ ര​ണ്ടു ഹോം​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഇ​പ്പോ​ഴി​ല്ല. ടൗ​ണി​ലൂ​ടെ പ​ക​ൽ​സ​മ​യ​ത്തു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.