പുതിയങ്കം റോ​ഡ​രി​കി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി
Thursday, April 25, 2019 12:20 AM IST
മേ​ലാ​ർ​ക്കോ​ട്: പു​തി​യ​ങ്കം പ​ട്ട​ർ​മേ​ട് റോ​ഡ​രി​കി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​താ​യി പ​രാ​തി. മ​ഴ പെ​യ്ത​തോ​ടെ മാ​ലി​ന്യം അ​ഴു​കി സ​മീ​പ​ത്തെ നെ​ൽ​പാ​ട​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തു ക​ർ​ഷ​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വു​മു​ള്ള​തി​നാ​ൽ പാ​ടം ഉ​ഴു​തു​മ​റി​ക്കു​ന്പോ​ൾ ഇ​ത് മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ഠ​ത​യെ​യും ബാ​ധി​ക്കും. തെ​രു​വു​നാ​യ്ക്ക​ൾ റോ​ഡ​രി​കി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മാ​ലി​ന്യം റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്ന​ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.
റോ​ഡി​ൽ വ​ള​വു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്തെ​ത്തി​യാ​ൽ മാ​ത്ര​മേ അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​നാ​കൂ.
റോ​ഡ​രി​കി​ൽ കു​ന്നു​കൂ​ടി​യ മാ​ലി​ന്യം എ​ത്ര​യും​വേ​ഗം നീ​ക്കം​ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.