ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Thursday, April 25, 2019 10:32 PM IST
അ​ഗ​ളി: മു​ക്കാ​ലി ചി​ണ്ട​ക്കി​യി​ൽ ഭ​വാ​നി​പ്പു​ഴ​യോ​ടു ചേ​ർ​ന്ന വ​സ​വ​യ്യ​ൻ ക​നാ​ലി​ൽ ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ണ്ട​ക്കി ഉൗ​രി​ലെ പ​ഴ​നി​യു​ടെ മ​ക​ൻ മു​രു​കേ​ശ് (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് കു​ട്ടി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പൂ​ഞ്ചോ​ല​യി​ൽ ഭാ​ര്യവീ​ട്ടി​ലാ​യി​രു​ന്ന മു​രു​കേ​ശ് വോ​ട്ടു ചെ​യ്യു​ന്ന​തി​നും ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു​മാ​ണ് ചി​ണ്ട​ക്കി​യി​ൽ വ​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രുന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​ഗ​ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ഗ​ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ദീ​പ. ര​ണ്ടു മ​ക്ക​ളു​ണ്ട്.