ശാ​പ​മോ​ക്ഷം കാ​ത്ത് മ​ണ്ണാ​ർ​ക്കാ​ട്-​ ചി​ന്ന​ത്ത​ടാ​കം അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത
Thursday, April 25, 2019 11:02 PM IST
അ​ഗ​ളി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ആ​ന​ക്ക​ട്ടി​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ഏ​തൊ​രു യാ​ത്രി​ക​നും ഈ ​റോ​ഡി​നെ ശ​പി​ക്കാ​ത്ത​വ​രി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ ച​ല​ന​മ​റി​യാ​ത്ത റ​ബ​റൈ​സ്ഡ് റോ​ഡി​ലൂ​ടെ സു​ഖ​സ​വാ​രി ന​ട​ത്തി​വ​രു​ന്ന​വ​ർ​ക്കു ആ​ന​ക്ക​ട്ടി​യി​ലെ അ​തി​ർ​ത്തി​പാ​ലം മു​ത​ൽ പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ന​ര​ക​യാ​ത്ര​യാ​ണ്.

കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്നാ​ൽ ആ​ന​മൂ​ളി​ചു​രം ഇ​റ​ങ്ങു​ന്ന​തു​വ​രെ നാ​ല്പ​തു കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ദു​ഷ്ക​ര​മാ​ണ്. ആ​ന​ക്ക​ട്ടി​മു​ത​ൽ കോ​ട്ട​ത്ത​റ വ​രെ അ​തീ​വ ദു​ഷ്ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ണ് പാ​ത.മ​ണ്ണാ​ർ​ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​ണ് ഒ​രു പ​ഞ്ചാ​യ​ത്ത് റോ​ഡി​നേ​ക്കാ​ൾ അ​ധഃ​പ​തി​ച്ചു കി​ട​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ പൊ​ളി​ഞ്ഞു താ​റു​മാ​റാ​യ റോ​ഡി​ൽ ചി​ല ഭാ​ഗ​ത്ത് കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ​യും സു​ഗ​മ​സ​ഞ്ചാ​രം അ​സാ​ധ്യ​മാ​ണ്. കോ​ട്ട​ത്ത​റ​മു​ത​ൽ ആ​ന​ക്ക​ട്ടി​വ​രെ കു​ഴി​യ​ട​യ്ക്ക​ൽ ഇ​നി​യും ന​ട​ത്തി​യി​ട്ടി​ല്ല.

ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ, ടാ​ക്സി, ബ​സു​ട​മ​ക​ൾ ദി​നം​പ്ര​തി ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കൂ​ത്തു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ന​ല്കാ​നും വ​ണ്ടി​പ​ണി ന​ട​ത്താ​നും വേ​റെ പ​ണം ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ​ത്രേ.

ഗ​ട്ട​റി​ലൂ​ടെ​യു​ള്ള യാ​ത്ര ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്.
ഒ​രു​നൂ​റ്റാ​ണ്ടി​നു​മു​ന്പ് നി​ർ​മി​ച്ച റോ​ഡി​ന്‍റെ ക​യ​റ്റി​റ​ക്ക​ങ്ങ​ളും വ​ള​വു​തി​രി​വു​ക​ളും ഇ​തു​വ​രെ ല​ഘൂ​ക​രി​ക്കു​ക​യോ വീ​തി​കൂ​ട്ടു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മാ​റി​മാ​റി ഭ​രി​ച്ച​വ​രാ​രും ആ​ദി​വാ​സി മേ​ഖ​ല​യി​ലെ അ​തി​പ്ര​ധാ​ന പാ​ത​യാ​യ മ​ണ്ണാ​ർ​ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം റോ​ഡി​നോ​ട് ക​രു​ണ കാ​ട്ടി​യി​ല്ല. ര​ണ്ടു പ​തി​റ്റാ​ണ്ടു​മു​ന്പു​വ​രെ അ​ട്ട​പ്പാ​ടി റോ​ഡി​നേ​ക്കാ​ൾ അ​ധഃ​പ​തി​ച്ചു കി​ട​ന്ന ആ​ന​ക്ക​ട്ടി-​ത​ടാ​കം റോ​ഡ് അ​ട്ട​പ്പാ​ടി റോ​ഡി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വീ​തി​യു​ള്ള റ​ബ​റൈ​സ്ഡ് റോ​ഡാ​യി മാ​റി. അ​ട്ട​പ്പാ​ടി​യി​ൽ റോ​ഡു​പ​ണി ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​രി​ല്ലെ​ന്നാ​ണ് പി​ഡ​ബ്ല്യു ഡി ​അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

മ​ട്ട​ത്തു​കാ​ടു​മു​ത​ൽ ദാ​സ​ന്നൂ​ർ വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ടെ​ണ്ട​ർ​ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും പ​ണി​ക​ൾ ഉ​ട​നേ ആ​രം​ഭി​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ കു​ഴി​യ​ട​യ്ക്ക​ല​ല്ല സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡാ​ണ് അ​ട്ട​പ്പാ​ടി​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യം. കാ​ല​വ​ർ​ഷം വി​ളി​പ്പാ​ട​ക​ലെ എ​ത്തി​യി​ട്ടും മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്നും അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള ക​വാ​ട​മാ​യ ചു​രം​റോ​ഡ് ഇ​തു​വ​രെ ബ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.