വേ​ന​ൽ​മ​ഴ​യും കാ​റ്റും :മ​ണ്ണാ​ർ​ക്കാ​ട്ട് വ്യാ​പ​ക​ നാ​ശ​ന​ഷ്ടം
Thursday, April 25, 2019 11:02 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പ​മു​ള്ള കാ​റ്റും മി​ന്ന​ലും മ​ണ്ണാ​ർ​ക്കാ​ട് നാ​ശം വി​ത​യ്ക്കു​ന്നു.
ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​നാ​ശ​ന​ഷ്ട​മാ​ണ് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ​ത്.

മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ പു​ല്ലി​ശീ​രി ഭാ​ഗം, കോ​ങ്ങാ​ട് റൂ​ട്ടി​ൽ അ​യ്യ​പ്പ​ൻ​കാ​വ് മു​ത​ൽ പു​ലാ​പ്പ​റ്റ​വ​രെ​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി​യും വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​ർ​ന്നും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​രാ​യ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​ണ്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഴ​കൃ​ഷി​യും വ്യാ​പ​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ മി​ന്ന​ലി​നൊ​പ്പം വ​ന്ന ഇ​ടി പ്ര​ദേ​ശ​വാ​സി​ക​ളെ ഞെ​ട്ടി​ച്ചു.

മു​ന്പൊ​ന്നു​മി​ല്ലാ​ത്ത​വി​ധം ര​ണ്ടു​മൂ​ന്നു​ത​വ​ണ ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി പൊ​ട്ടി​യ ഇ​ടി വ​ലി​യ സ്ഫോ​ട​ന​ത്തി​നു​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ഇ​തോ​ടെ വൈ​ദ്യു​തി​യും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.
മ​ണ്ണാ​ർ​ക്കാ​ട് കോ​ങ്ങാ​ട് റൂ​ട്ടി​ൽ റോ​ഡ​രി​ക​ലെ റ​ബ​ർ​മ​ര​ങ്ങ​ളു​ൾ​പ്പ​ടെ കാ​റ്റി​ൽ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ലേ​ക്കാ​ണ് വീ​ണ് കി​ട​ക്കു​ന്ന​ത്.

കേ​ബി​ൾ ലൈ​നു​ക​ളും ത​ക​ർ​ന്നാ​ണ് കി​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​യ്യ​പ്പ​ൻ​കാ​വ് മു​ത​ൽ പു​ലാ​പ്പ​റ്റ​വ​രെ​യു​ള്ള കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രം റോ​ഡ​രി​കി​ലെ​ങ്ങും മ​ര​ച്ചി​ല്ല​ക​ൾ പൊ​ട്ടി​വീ​ണ കാ​ഴ്ച​യാ​ണു​ള്ള​ത്. മി​ന്ന​ലി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.