കു​ന്തി​പ്പാ​ട​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, April 25, 2019 11:02 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ട​ത്തെ ക​ണ്ട​മം​ഗ​ലം കു​ന്തി​പ്പാ​ട​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കു​ന്തി​പ്പാ​ടം കാ​ര്യ​ക്കു​ടി​യി​ൽ പി​ലി​പ്പ്, വെ​ട്ട​ത്തൂ​ർ ഫൈ​സ​ൽ എ​ന്നി​വ​രു​ടെ മു​പ്പ​തേ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​യും തെ​ങ്ങു​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

ക​ണ്ട​മം​ഗ​ലം, പൊ​തു​വ​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ കു​റേ​ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു ത​ട​യു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച വൈ​ദ്യു​തി​വേ​ലി​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു.