കോ​ട​തി​പ്പ​ടി​യി​ൽ ന​ടു​റോ​ഡി​ലെ കു​ഴി വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു
Thursday, April 25, 2019 11:02 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ റോ​ഡി​നു ന​ടു​വി​ലു​ള്ള കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു.കോ​ട​തി പെ​ട്രോ​ൾ പ​ന്പി​നു​സ​മീ​പ​മാ​യാ​ണ് റോ​ഡി​നു ന​ടു​വി​ൽ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ന്പി​നു​സ​മീ​പം​ത​ന്നെ ആ​രാ​ധ​നാ​ല​യ​വു​മു​ണ്ട്. നി​ത്യേ​ന ഇ​വി​ടേ​ക്കും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​യാ​ത്ര​യ്ക്കും ഈ ​കു​ഴി വ​ലി​യ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ദ്യം ഇ​തൊ​രു ചെ​റി​യ കു​ഴി​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ പോ​ക്കും മ​ഴ​യും കു​ഴി​യു​ടെ വ​ലു​പ്പ​വും ആ​ഴ​വും കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. നി​ല​വി​ൽ ഒ​ര​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് കു​ഴി​യി​പ്പോ​ൾ. ഒ​രു​മാ​സം മു​ന്പ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യാ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഇ​തി​ലൂ​ടെ വെ​ള്ളം പാ​ഴാ​യി​കൊ​ണ്ടി​രു​ന്ന​തോ​ടെ നി​ര​ന്ത​ര പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ഒ​ടു​വി​ൽ അ​ധി​കൃ​ത​രെ​ത്തി പൈ​പ്പ് പൊ​ട്ട​ൽ ശ​രി​യാ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ കു​ഴി​യ​ട​യ്ക്കാ​തെ അ​ധി​കൃ​ത​ർ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ഓ​രോ​ദി​ന​വും പി​ന്നി​ടു​ന്പോ​ഴും കു​ഴി​യു​ടെ വ​ലി​പ്പം കൂ​ടി​വ​രി​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും കു​ഴി​യി​ൽ​പ്പെ​ട്ട് വീ​ഴു​ന്ന​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ​ചാ​ടി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​നു ന​ടു​വി​ൽ​ത​ന്നെ രൂ​പ​പ്പെ​ട്ട കു​ഴി എ​ത്ര​യും​വേ​ഗം നി​ക​ത്തി യാ​ത്ര സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.