വീ​ടി​നു​മീ​തെ മ​രം ക​ട​പു​ഴ​കി വീ​ണു; ഓ​ടിളകി വീണ് വീ​ട്ടു​കാ​ര​നു പ​രി​ക്ക്
Thursday, April 25, 2019 11:02 PM IST
ചി​റ്റൂ​ർ: വീ​ടി​നു​മീ​തെ മ​രം​ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്നു ഓ​ടു​പ​തി​ച്ച് വീ​ട്ടു​കാ​ര​നു പ​രി​ക്കേ​റ്റു. ത​ത്ത​മം​ഗ​ലം പ​രു​ത്തി​ക്കാ​വ് ച​ന്ദ്ര​ന്‍റെ ഭാ​ര്യ സു​ധ​യു​ടെ വീ​ടി​നു​മേ​ലെ​യാ​ണ് അ​യ​ൽ​വാ​സി​യു​ടെ പ​റ​ന്പി​ലെ കൂ​റ്റ​ൻ വാ​ക​മ​രം വീ​ണ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു ന​ട​ന്ന അ​പ​ക​ട​ത്തി​ൽ വീ​ട്ടി​ലെ താ​മ​സ​ക്കാ​ര​നാ​യ മു​രു​ക​നാ​ണ് (40) ഓ​ടു​വീ​ണു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി.
മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ സ​ണ്‍​ഷേ​ഡി​നും ഭി​ത്തി​ക്കും കേ​ടു​പാ​ടു​ണ്ടാ​യി.
ത​ത്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.