കു​ന്നൂ​രി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു
Thursday, April 25, 2019 11:06 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​ന്നൂ​രി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. കു​ന്നൂ​രി​ലെ പാ​ലാ​ട, കോ​ലാ​ണി​മ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​വി​ള​ക​ളാ​ണ് കാ​ട്ടു​പോ​ത്തു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.

വ​ന​ത്തി​ൽ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തു​ക​ൾ കാ​ബേ​ജ്, കാ​ര​റ്റ്, ബീ​ൻ​സ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടു​പോ​ത്തു​ക​ളെ എ​ത്ര​യും​വേ​ഗം കാ​ടു​ക​യ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.