വെ​റ്ററിന​റി ദി​നം ചി​ത്ര​ര​ച​ന മ​ത്സ​രം
Thursday, April 25, 2019 11:06 PM IST
അഗളി: ഏ​പ്രി​ൽ 27 ന് ​ലോ​ക​മെ​ന്പാ​ടും ആ​ഘോ​ഷി​ക്കു​ന്ന ലോ​ക വെ​റ്റ​റി​ന​റി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് വെ​റ്റ​റി​ന​റി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തി. ,കി​ല ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നൂ​റ്റ​ന്പ​തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു .

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ബി .ബി​ജു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​തി. ഈ​ശ്വ​രി രേ​ശ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഹെ​ൽ​ത് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​പ്ര​ഭു​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി.​കി​ല ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ കോ​ർ​ഡി​നേ​റ്റ​ർ ഉ​മേ​ഷ് ,’ എ​സ്.​ആ​ർ .വേ​ലു​സാ​മി ,ഡോ. ​സെ​യ്ത് അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് ,ഡോ.. ​ആ​ർ .ഉ​ഷ, ഡോ. ​ഷാ​ജി പ​ണി​ക്ക​ശേ​രി ,ഡോ.​എം.​ശ്രീ​ല​ക്ഷ്മി ,ഡോ.​സു​ധീ​ർ​ബാ​ബു പ്രസംഗിച്ചു.