പ്ര​സ​വ​ത്തി​നി​ടെ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രാ​തി ന​ല്കി
Thursday, April 25, 2019 11:06 PM IST
കോ​യ​ന്പ​ത്തൂ​ർ: പ്ര​സ​വ​ത്തി​നി​ടെ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ല്കി. കോ​യ​ന്പ​ത്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ തി​ല​ക​വ​തി​ക്കെ​തി​രേ​യാ​ണ് പ​രാ​തി ന​ല്കി​യ​ത്.

ശി​വാ​ന​ന്ദ​കോ​ള​നി സു​രേ​ഷി​ന്‍റെ ഭാ​ര്യ നി​ർ​മ​ല (35)യാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​ത്തി​നി​ടെ ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​മാ​യ ചി​കി​ത്സ​യെ തു​ട​ർ​ന്നാ​ണ് നി​ർ​മ​ല​യും കു​ഞ്ഞും മ​രി​ച്ച​ത്.