അവധിക്കാല അ​ധ്യാ​പ​ക പ​രി​ശീ​ല​നം
Thursday, April 25, 2019 11:06 PM IST
പാലക്കാട് : ജി​ല്ല​യി​ലെ പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി. നാ​ല് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​വും, ഐ.​സി.​ടി പ​രി​ശീ​ല​ന​വു​മാ​ണ് ന​ൽ​കു​ന്ന​ത്. ആ​സൂ​ത്ര​ണ ശി​ൽ​പ​ശാ​ല പ​റ​ളി ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ൽ (ബി.​ആ​ർ.​സി) പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ലെ ഏ​ഴ് ബി.​ആ​ർ.​സി​ക​ളി​ലാ​യി, പ​ത്ത് സെ​ൻ​റ​റു​ക​ളി​ലാ​ണ് വി​വി​ധ ഡി.​ആ​ർ.​ജി​ക​ൾ ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 13 ബി.​ആ​ർ.​സി​ക​ളി​ൽ മെ​യ് ഏ​ഴു മു​ത​ൽ 10 വ​രെ​യും, 13 മു​ത​ൽ 16 വ​രെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ം.