ട്രി​നി​റ്റി ക​ണ്ണാ​ശു​പ​ത്രി​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, April 25, 2019 11:06 PM IST
പാ​ല​ക്കാ​ട്: ട്രി​നി​റ്റി ക​ണ്ണാ​ശു​പ​ത്രി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കം മു​ൻ മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​പ​തു​വ​ർ​ഷ​ത്തെ സേ​വ​ന​സ​ന്ന​ദ്ധ​ത​യും പ്ര​വ​ർ​ത്ത​ന​മി​ക​വും കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​നു​ള്ള ഉൗ​ർ​ജ​മാ​ണെ​ന്ന് ട്രി​നി​റ്റി ഗ്രൂ​പ്പ് സി​ഇ​ഒ ഡോ. ​സു​നി​ൽ ശ്രീ​ധ​ർ പ​റ​ഞ്ഞു.

സാ​മൂ​ഹ്യ​സേ​വ​നം ന​ട​ത്തു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി ട്രി​നി​റ്റി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​എ.​കെ.​ശ്രീ​ധ​ര​ൻ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ന​ഗ​ര​സ​ഭാം​ഗം പ്രി​യ വെ​ങ്കി​ടേ​ഷ് ആ​ശം​സ അ​ർ​പ്പി​ച്ചു. ട്രി​നി​റ്റി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ സ്വാ​ഗ​ത​വും ചീ​ഫ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മൃ​ദു​ല സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​രു​പ​തു​പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ര​ണ്ടാ​യി​രം രൂ​പ​യും​തു​ട​ർ​ചി​കി​ത്സ​യ്ക്ക് ഇ​രു​പ​തു​ശ​ത​മാ​നം ഇ​ള​വു​മു​ണ്ടാ​കും.

ഇ​രു​ന്നൂ​റു​രൂ​പ മു​ത​ൽ ക​ണ്ണ​ട​ക​ളും ലെ​ൻ​സു​ക​ൾ​ക്ക് ഇ​രു​പ​തു​ശ​ത​മാ​നം കി​ഴി​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലാ​സി​ക് പ​വ​ർ ക​റ​ക്്ഷ​നും പ്ര​ത്യേ​ക കി​ഴി​വി​ൽ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് 9633 666 288 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.