വെ​ള്ള​പ്പാട​ത്ത് ആ​റാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ഉണങ്ങിന​ശി​ച്ചു
Thursday, April 25, 2019 11:09 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ വെ​ള്ള​പാ​ട​ത്ത് ആ​റാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചു. ഏ​പ്രി​ൽ മാ​സം ആ​ദ്യ​വാ​രം ആ​യ​പ്പോ​ഴേ​യ്ക്കും വേ​ന​ൽ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക​തോ​തി​ൽ കൃ​ഷി​നാ​ശം തു​ട​ങ്ങി.

കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാം​പാ​ടം, പൊ​തു​വ​പ്പാ​ടം, വെ​ള്ള​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വാ​ഴ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം​വാ​ർ​ഡ് വെ​ള്ള​പ്പാ​ട​ത്ത് 6000 വാ​ഴ​ക​ൾ ഉ​ണ​ങ്ങി.

പ്ര​വാ​സി​യാ​യി​രു​ന്ന ചാ​ച്ചി​പ്പാ​ട​ൻ ആ​ബി​ദ് ജോ​ലി ന​ഷ്ട്ട​പ്പെ​ട്ട​പ്പോ​ൾ ജീ​വി​ത​മാ​ർ​ഗ​മാ​യാ​ണ് നാ​ട്ടി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. 10 ഏ​ക്ക​റോ​ളം ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് നാ​ട്ടു​പ്പൂ​വ​ൻ, ഞാ​ലി എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള്ള വാ​ഴ​ക​ളാ​ണ് ന​ട്ട​ത്. അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള വാ​ഴ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞു. മ​ഴ ല​ഭി​ക്കാ​ത്ത​താ​ണ് കൃ​ഷി​യു​ണ​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. സ്വ​ർ​ണം പ​ണ​യം വ​ച്ചും മ​റ്റും ഉ​ണ്ടാ​ക്കി​യ നാ​ലേ​കാ​ൽ ല​ക്ഷം രൂ​പ ന​ഷ്ട്ട​ത്തി​ലാ​യ​താ​യി ആ​ബി​ദ് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​ഹാ​യ​മാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ന​ന​യ്ക്കാ​നും വെ​ള്ള​മി​ല്ല. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നു​ള്ള നെ​ട്ടോ​ട്ടം തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ​യാ​യും ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ പോ​ലും ല​ഭി​ക്കാ​ത്ത​തും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. വേ​ന​ൽ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, കു​മ​രം​പു​ത്തൂ​ർ, അ​ല​ന​ല്ലൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​തോ​തി​ൽ കൃ​ഷി ന​ശി​ച്ചു. ക​നാ​ൽ​വെ​ള്ളം പോ​ലു​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ലും വെ​ള്ള​മി​ല്ല.

തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​യി​ര​ത്തോ​ളം വാ​ഴ​യാ​ണ് ഉ​ണ​ങ്ങി​യ​ത്. മേ​ലാ​മു​റി, ത​ത്തേ​ങ്ങ​ലം, മെ​ഴു​കും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി​നാ​ശം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.