സ​ന്തോ​ഷ് ട്രോ​ഫിയിൽ ഇ​ത്ത​വ​ണ​യും അ​ല​ന​ല്ലൂ​ർ​കാ​ര​ൻ മു​ത്ത​മി​ട്ടു
Thursday, April 25, 2019 11:09 PM IST
അ​ല​ന​ല്ലൂ​ർ: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഇ​ത്ത​വ​ണ​യും അ​ല​ന​ല്ലൂ​ർ​കാ​ര​ൻ മു​ത്ത​മി​ട്ടു. ക​ഴി​ഞ്ഞ സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മം​ഗ​മാ​യ അ​ല​ന​ല്ലൂ​ർ മു​ഹ​മ്മ​ദ് പാ​റോ​ക്കോ​ട്ടി​ലി​ന്‍റെ പാ​ത​യാ​ണ് ഇ​ത്ത​വ​ണ മു​ഹ​മ്മ​ദ് സ​നൂ​സ് പി​ന്തു​ട​ർ​ന്ന​ത്.

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ സ​ർ​വീ​സി​നു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞാ​ണ് സ​നൂ​സ് ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​ഞ്ചാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വീ​സ് ജേ​താ​ക്ക​ളാ​യ​ത്. കേ​ര​ള​ത്തി​നാ​യി മു​ഹ​മ്മ​ദ് പാ​റോ​ക്കോ​ട്ടി​ൽ, ഡാ​മ​ൻ​ഡ്യൂ​വി​നാ​യി നി​ഹാ​ൽ എ​സ്.​ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് അ​ല​ന​ല്ലൂ​രി​ൽ​നി​ന്ന് ഇ​ത്ത​വ​ണ സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ച മ​റ്റു ര​ണ്ടു​താ​ര​ങ്ങ​ൾ.

അ​ല​ന​ല്ലൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തെ പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഷീ​ദ്-​ന​സീ​റ ദ​ന്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​ണ് സ​നൂ​സ്. സ​ർ​വീ​സ് ക​പ്പി​ലെ പ്ര​ക​ട​ന​മാ​ണ് നി​ല​വി​ൽ റെ​ഡ് ആ​ർ​മി താ​ര​മാ​യ സ​നൂ​സി​ന് സ​ന്തോ​ഷ് ട്രോ​ഫി​യി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്.

കേ​ര​ളം ആ​ദ്യ​റൗ​ണ്ടി​ൽ പു​റ​ത്താ​യെ​ങ്കി​ലും സ​ർ​വീ​സ​സി​ന്‍റെ​യും സ​നൂ​സി​ന്‍റെ​യും വി​ജ​യം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഫു​ട്ബോ​ളി​നെ സ്നേ​ഹി​ക്കു​ന്ന അ​ല​ന​ല്ലൂ​ർ​കാ​ർ.