കൊ​യ്തൊ​ഴി​ഞ്ഞ നെ​ൽ​പാ​ട​ങ്ങ​ളി​ൽ തീ​റ്റ​തേ​ടി ചെ​മ്മ​രി​യാ​ടു​ക​ളെ​ത്തി
Thursday, April 25, 2019 11:09 PM IST
വ​ണ്ടി​ത്താ​വ​ളം: കൊ​യ്ത്തു​ക​ഴി​ഞ്ഞ നെ​ൽ​പാ​ട​ങ്ങ​ളി​ൽ തീ​റ്റ​തേ​ടി ചെ​മ്മ​രി​യാ​ടു​ക​ളെ​ത്തി. ആ​യി​ര​ത്തി​യ​ഞ്ഞൂ​റു ചെ​മ്മ​രി​യാ​ടു​ക​ളു​മാ​യാ​ണ് കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ത​ങ്ക​വേ​ലു​വും നാ​ലം​ഗ​സം​ഘ​വും വി​ള​യോ​ടി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ

​രു​മാ​സ​ത്തോ​ളം താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​മ്മ​രി​യാ​ടു​ക​ൾ തീ​റ്റ​തേ​ടും. ആ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ഞ്ച് നാ​യ്ക്ക​ളും ഇ​വ​രെ അ​നു​ഗ​മി​ക്കു​ന്നു. രാ​ത്രി​കാ​ല​ത്ത് ചെ​മ്മ​രി​യാ​ടു​ക​ളെ മോ​ഷ്ടാ​ക്ക​ളി​ൽ​നി​ന്നും ര​ക്ഷി​ക്കു​ക​യാ​ണ് നാ​യ്ക്ക​ളു​ടെ ദൗ​ത്യം.

തെ​രു​വു​നാ​യ്ക്ക​ൾ ആ​ടു​ക​ളെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞാ​ലും ഇ​വ പ്ര​തി​രോ​ധി​ക്കും. ആ​ടു​വ​ള​ർ​ത്ത​ൽ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണെ​ങ്കി​ലും ലാ​ഭ​വും ന​ല്കു​ന്നു​ണ്ടെ​ന്നാ​ണ് ത​ങ്ക​വേ​ലു പ​റ​യു​ന്ന​ത്. മു​പ്പ​തു​വ​ർ​ഷ​മാ​യി ആ​ടു​വ​ള​ർ​ത്തു​ന്ന ത​നി​ക്ക് നാ​ട്ടി​ൽ ന​ല്ല വീ​ടും ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക നി​ല​യു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ കു​ല​ത്തൊ​ഴി​ലാ​ണെ​ന്നും ത​ങ്ക​വേ​ലു പ​റ​ഞ്ഞു.