ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച പ​രാ​തി: മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, April 25, 2019 11:09 PM IST
ചി​റ്റൂ​ർ: ചെ​മ്മ​ണാം​തോ​ട്ടി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രേ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​വി​ളം​തോ​ട് സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ്, ന​ന്ദ​കു​മാ​ർ, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ക്ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച സ​ന്തോ​ഷ് കു​മാ​റും സു​ഹൃ​ത്തും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ചെ​മ്മ​ണാം​തോ​ട്ടി​ൽ വ​ച്ച് എ​തി​രേ വ​ന്ന ടെ​ന്പോ ബൈ​ക്കി​ൽ ഉ​ര​സി​യ​തോ​ടെ ബൈ​ക്കി​ൽ​നി​ന്നും ഇ​രു​വ​രും താ​ഴെ വീ​ണു.

തു​ട​ർ​ന്ന് സ​ന്തോ​ഷ് കു​മാ​ർ ടെ​ന്പോ ഡ്രൈ​വ​റോ​ട് വ​ണ്ടി ശ്ര​ദ്ധി​ച്ച് ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രേ. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യി ടെ​ന്പോ​യി​ലു​ണ്ടാ​യി​രു​ന്ന സ​തീ​ഷ്, ന​ന്ദ​കു​മാ​ർ, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ന്തോ​ഷ് കു​മാ​റി​നെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ചു.ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് മൂ​ന്നു​പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.