തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മ​ല​യോ​ര​സ​ർ​വീ​സു​ക​ളോ​ട് കെഎ​സ്ആ​ർടിസി​ക്ക് അ​വ​ഗ​ണ​ന​യെ​ന്ന് ആക്ഷേപം
Thursday, April 25, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ മം​ഗ​ലം​ഡാം ചു​രു​പ്പാ​റ, പാ​ല​ക്കു​ഴി തു​ട​ങ്ങി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ മ​ല​യോ​ര സ​ർ​വ്വീ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കു​ന്ന​താ​യി പ​രാ​തി.

വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും രാ​വി​ലെ എ​ട്ടെ​മു​ക്കാ​ലി​ന് ചൂ​രു​പ്പാ​റ​ക്കു​ള്ള സ​ർ​വ്വീ​സ് കഴിഞ്ഞ ദിവസമുണ്ടാ​യി​ല്ല. ഇ​തി​നാ​ൽ രാ​വി​ലെ ഏ​ഴേ മു​ക്കാ​ലി​ന് ചൂ​രു​പ്പാ​റ​യി​ൽ നി​ന്നും ബ​സ് പോ​ന്നാ​ൽ പി​ന്നെ അ​ടു​ത്ത ട്രി​പ്പ് ഉ​ള​ള​ത് വൈ​കീ​ട്ട് മൂ​ന്ന് മ​ണി​ക്ക് മാ​ത്ര​മാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും ചു​രു​പ്പാ​റ​ക്കി​ല്ല. ഇ​തി​നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ട്രി​പ്പ് ക​ട്ട് ചെ​യ്യ​ൽ മൂ​ലം മ​ല​ന്പ്ര​ദ്ദേ​ശ​മാ​യ ചൂ​രു​പ്പാ​റ, ക​വി​ളു​പ്പാ​റ, മ​ണ്ണെ​ണ്ണ ക​യം, ഓ​ടം തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ സൗ​ക​ര്യം ഇ​ല്ലാ​താ​വു​ക​യാ​ണ്.

ഡാ​മി​ൽ നി​ന്നും പ​ത്ത് കി​ലോ​മീ​റ്റ​റു​ള്ള ചു​രു​പ്പാ​റ​ക്ക് ജീ​പ്പോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളൊ വേ​ണം ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്താ​ൻ. ട്രി​പ്പ് റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ക​ള​ക്ഷ​ൻ കു​റ​വു​മൂ​ല​മാ​ന്നെ​ന്നാ​ണ് വി​ശ​ദ്ദീ​ക​ര​ണം. പോ​ളിം​ഗ് ദി​വ​സം വ​രെ വ​ലി​യ കു​ഴ​പ്പ​മി​ല്ലാ​തെ ഓ​ടി​യി​രു​ന്ന സ​ർ​വ്വീ​സ് പോ​ളിം​ഗ് ക​ഴി​ഞ്ഞ​യു​ട​ൻ ക​ള​ക്ഷ​ൻ പ്ര​ശ്ന​മാ​യെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്. ചൂ​രു​പ്പാ​റ​യി​ൽ നി​ന്നും വ​ട​ക്ക​ഞ്ചേ​രി വ​ഴി പാ​ല​ക്കു​ഴി​ക്കു​ള്ള ട്രി​പ്പും മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.​കെ.​എ​സ്.​ആ​ർ.​ടി.​സി ക്ക് ​ന​ഷ്ട​മോ ക​ള​ക്ഷ​ൻ കു​റ​വോ വ​ന്നാ​ൽ വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത് മ​ല​യോ​ര സ​ർ​വ്വീ​സു​ക​ളാ​ണ്.

സേ​വ​ന​ത്തി​ന​പ്പു​റം​ലാ​ഭം മാ​ത്രം നോ​ക്കി ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന കെ.​എ​സ്. ആ​ർ.​ടി.​സി. ഏ​ത് സ​മ​യ​വും യാ​ത്ര​ക്കാ​രു​ടെ ന​ല്ല തി​ര​ക്കു​ള്ള മം​ഗ​ലം​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ കൂ​ടു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി.​ബ​സു​ക​ൾ ഓ​ടി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്. ഈ ​റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ലാ​ഭം കൊ​യ്യു​ന്ന​ത്.