വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പു​ള്ളി​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു
Saturday, May 18, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്ത് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പു​ള്ളി​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. മേ​യു​ന്ന​തി​നു വി​ടു​ന്ന പ​ശു, ആ​ട്, നാ​യ്ക്ക​ൾ തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.
രാ​ത്രി​കാ​ല​ത്തു മാ​ത്ര​മ​ല്ല പ​ക​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം പ​തി​വാ​ണ്.
ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന പു​ള്ളി​പ്പു​ലി​യെ എ​ത്ര​യും​വേ​ഗം കെ​ണി​വ​ച്ചു പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
പ​ക​ലും രാ​ത്രി​യി​ലും ആ​ളു​ക​ൾ ത​നി​യെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും കു​ട്ടി​ക​ളെ വീ​ടി​നു പു​റ​ത്തേ​ക്ക് വി​ട​രു​തെ​ന്നും വ​ന​പാ​ല​ക​ർ ഗ്രാ​മ​വാ​സി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു​ന​ല്കി.