വി​ദ്യാ​ർ​ത്ഥി യാ​ത്രാ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട്
Sunday, May 19, 2019 10:43 PM IST
ഒ​റ്റ​പ്പാ​ലം: അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ യാ​ത്രാ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ ന​ട​പ​ടി തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​ക്ഷ​മ​ത​യു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളാ​ണ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കു​റ്റ​മ​റ്റ​രീ​തി​യി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​പ്പോ​കു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തി കാ​ര്യ​ക്ഷ​മ​ത സ്ഥി​രീ​ക​രി​ക്കാ​നാ​ണ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ ന​ട​പ​ടി തു​ട​ങ്ങു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത അ​ത് ഡ്രൈ​വ​റു​ടെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യം, വേ​ഗ​മാ​ന​കം, അ​ഗ്നി​ശ​മ​ന ഉ​പാ​ധി, ജി​പി​എ​സ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാം കൃ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ സ്കൂ​ൾ ആ​വ​ശ്യ​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വാ​ദം ന​ല്കു​ക​യു​ള്ളൂ.
പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തൃ​പ്തി​ക​ര​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​പ​ക്ഷം മെ​മ്മോ ന​ല്കും. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വീ​ണ്ടും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ല്കും. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചു​നോ​ക്കി​യ ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക. പ​രി​ശോ​ധ​ന​യി​ൽ അ​നു​മ​തി കി​ട്ടി​യ വാ​ഹ​ന​ങ്ങ​ളി​ൽ ചെ​ക്ക്ഡ് ഓ​ക്കെ എ​ന്ന സ്ലി​പ്പ് പ​തി​ക്കും. ഈ ​സ്ലി​പ്പ് ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി പോ​കാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. മേ​ൽ​പ്പ​റ​ഞ്ഞ സ്ലി​പ്പ് ഇ​ല്ലാ​തെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.
ഇ​തി​നു​പു​റ​മേ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി അ​വ​ബോ​ധ ക്ലാ​സും വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തും വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ​ക്ക് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ ക​ത്ത് ന​ല്കി​യി​ട്ടു​ണ്ട്. ഈ​മാ​സം 20 മു​ത​ൽ 30 വ​രെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക.കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​നും അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​ണ്.
ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ചെ​ക്ക്ഡ് ഒ.​കെ. എ​ന്ന സ്ലി​പ്പ് ഇ​ല്ലാ​തെ ഒ​രു വാ​ഹ​ന​ത്തെ​യും വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മേ​ല്പ​റ​ഞ്ഞ സ്ലി​പ്പ് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് നി​ർ​ബ​ന്ധ​മാ​യും പ​തി​ക്കേ​ണ്ട​താ​ണ്. ഇ​തി​നു​പു​റ​മേ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭം മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷി​ക്കാ​നും ഇ​വ​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നും അ​വ​ർ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ളു​ണ്ടാ​കും. ഇ​തി​നു​പു​റ​മേ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ലൈ​റ്റു​ക​ൾ വൈ​പ്പ​ർ ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ എ​മ​ർ​ജ​ൻ​സി ഡോ​റു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധ​ന വി​ഷ​യ​മാ​കും.ഇ​തി​നു​പു​റ​മേ കു​ട്ടി​ക​ൾ​ക്ക് ഇ​രി​പ്പി​ടം, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ ഡ്രൈ​വ​ർ​ക്ക് പ​ത്തു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യ​വും അ​നി​വാ​ര്യ​മാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ സ്കൂ​ളി​ന്‍റെ പേ​രി​നൊ​പ്പം ആ​ർ​ടി​ഒ ,പോ​ലീ​സ് ചൈ​ൽ​ഡ് ഹെ​ല്പ് ലൈ​ൻ ന​ന്പ​രു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.