തീ​വ്ര​ശു​ചീ​ക​ര​ണ യ​ജ്ഞം : നീ​ക്കം ചെ​യ്ത​ത് ആ​യി​ര​ത്തി​ലേ​റെ മാ​ലി​ന്യ​ക്കൂ​ന​ക​ൾ
Sunday, May 19, 2019 10:43 PM IST
പാലക്കാട്: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ​ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച തീ​വ്ര​ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ലൂ​ടെ ജി​ല്ല​യി​ൽ വൃ​ത്തി​യാ​ക്കി​യ​ത് 1138 മാ​ലി​ന്യ​ക്കൂ​ന​ക​ൾ.
ജി​ല്ല​യി​ലെ ഏ​ഴ് മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, 88 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പ് ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​വ്ര​ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രും ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. ശു​ചി​ത്വ​യ​ജ്ഞ​ത്തി​ലൂ​ടെ 78 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും 40 ട​ണ്ണോ​ളം ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ക​ന്പോ​സ്റ്റി​നു ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
കൂ​ടാ​തെ പൊ​തു​മാ​ലി​ന്യ സം​സ്ക്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ 39 ട​ണ്‍ ജൈ​വ​മാ​ലി​ന്യം സം​സ്ക്ക​രി​ക്കു​ക​യും 2 ട​ണ്‍ ഇ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.
യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി തോ​ടു​ക​ൾ, ഓ​ട​ക​ൾ, ചാ​ലു​ക​ൾ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ക​യും ജൈ​വ​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മാ​ലി​ന്യ സം​സ്ക്ക​ര​ണം ആ​രം​ഭി​ച്ചു

പാലക്കാട്: ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്ക്ക​ര​ണം ആ​രം​ഭി​ച്ചു. 2005ൽ ​മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ലാ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് കൊ​ടു​ന്പ് പ​ഞ്ചാ​യ​ത്തി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​സം​സ്ക്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന ജൈ​വ​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ മി​ശ്രി​ത​മാ​ണ് സം​സ്ക്ക​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ ത​രം​തി​രി​ച്ച​തി​ൽ നി​ന്നും 20 ശ​ത​മാ​നം മ​ണ്ണ് അ​ട​ങ്ങി​യ എ​ട്ട് ട​ണ്‍ ജൈ​വ​മാ​ലി​ന്യ​വും 60 ശ​ത​മാ​നം മ​ണ്ണ് അ​ട​ങ്ങി​യ മൂ​ന്ന് ട​ണ്‍ ജൈ​വ​മാ​ലി​ന്യ​വും വേ​ർ​തി​രി​ച്ചു. കൂ​ടാ​തെ പ​ത്ത് ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും വേ​ർ​തി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വൃ​ത്തി​യാ​ക്കി അ​ജൈ​വ മാ​ലി​ന്യ​സം​സ്ക്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റും.