നി​ർ​ത്തി​യി​ട്ട ടാ​ക്ട​റിലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, May 20, 2019 11:06 PM IST
പാ​ല​ക്കാ​ട്: നി​ർ​ത്തി​യി​ട്ട ടാ​ക്ട​റി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പു​തു​ശേ​രി തെ​ക്കേ​ത്ത​റ പാ​റ​ക്ക​ൽ​വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ ര​തീ​ഷാ​ണ് (28) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.10-നാ​യി​രു​ന്നു അ​പ​ക​ടം.

വീ​ട്ടി​ൽ​നി​ന്ന് മു​ട​ല്ലൂ​രി​ലെ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ കാ​ടാ​ങ്കോ​ട് തു​ഷാ​ര മാ​ർ​ബി​ൾ​സി​നു സ​മീ​പ​ത്ത്ു നി​ർ​ത്തി​യി​ട്ട ടാ​ക്ട​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. വി​വാ​ഹി​ത​നാ​യ പ​ര​തേ​നു ര​ണ്ടു​മ​ക്ക​ളു​ണ്ട്. സൗ​ത്ത് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.