വി​ള​യോ​ടി പു​ഴ​പ്പാ​ലം കൈ​വ​രി ത​ക​ർ​ന്ന​ത് പു​ന​ർ​നി​ർ​മി​ച്ചി​ല്ല; യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്നു
Tuesday, May 21, 2019 12:48 AM IST
ചിറ്റൂ​ർ: വി​ള​യോ​ടി പു​ഴ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന​ത് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ത്ത​തി​നാ​ൽ വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. പ​തി​ന​ഞ്ചു മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് കൈ​വ​രി ത​ക​ർ​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ പു​ഴ​യി​ലൂ​ടെ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ പ്ര​ള​യ​ജ​ല​ത്തി​ലാ​ണ് കൈ​വ​രി ത​ക​രാ​ൻ ഇ​ട​യാ​യ​ത്.

കൈ​വ​രി നി​ർ​മി​ക്ക​ണ​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യ നി​വേ​ദ​നം പ​ത്തു​മാ​സം ക​ഴി​ഞ്ഞി​ട്ടും അ​വ​ഗ​ണ​ന​യി​ലാ​ണ്.തെ​ക്കേ​ഗ്രാ​മം എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്കും തി​രി​ച്ചു വീ​ട്ടി​ലേ​ക്കും ന​ട​ന്നു​വ​രു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പാ​ലം ക​ട​ക്കു​ന്ന​ത് മ​റ്റു യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി​യു​ള്ള ഇ​രു​ച​ക്ര, കാ​ൽ​ന​ട​യാ​ത്ര ഏ​റെ ഭീ​തി​യേ​റി​യ​താ​ണ്. എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ് ലൈ​റ്റും കൈ​വ​രി​ത​ക​ർ​ന്ന ഭാ​ഗ​ത്തെ യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്നു.