മ​ല​ന്പു​ഴ മു​ക്കൈ​പു​ഴ​യ്ക്കു മു​ക​ളി​ലൂ​ടെ പു​തി​യ പൈ​പ്പു​ലൈ​നി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ന്നു
Tuesday, May 21, 2019 12:48 AM IST
മ​ല​ന്പു​ഴ: ക​ടു​ക്കാം​കു​ന്നം മു​ക്കൈ​പു​ഴ​യ്ക്കു മു​ക​ളി​ലൂ​ടെ​യു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി. നി​ല​വി​ലു​ള്ള പൈ​പ്പി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റി​ൽ പ്ര​ള​യം വ​ന്ന​പ്പോ​ഴു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും തു​റ​ന്നു​വി​ട്ട വെ​ള്ള​വും​മൂ​ലം മു​ക്കൈ​പു​ഴ നി​റ​ഞ്ഞു​ക​വി​ഞ്ഞ് ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു​മീ​റ്റ​ർ ഉ​യ​രം​കൂ​ട്ടി​യാ​ണ് പു​തി​യ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. തൂ​ണു​ക​ൾ​ക്കു​മു​ക​ളി​ൽ ക​ട്ടി​കൂ​ടി​യ ഇ​രു​ന്പു​ഷീ​റ്റ് സ്ഥാ​പി​ച്ച് അ​തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് പൈ​പ്പ് സ്ഥാ​പി​ക്കു​ക.

മ​ല​ന്പു​ഴ കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ​നി​ന്ന് മാ​ട്ടു​മ​ന്ത​വ​രെ നീ​ളു​ന്ന പു​തി​യ പൈ​പ്പു​ലൈ​നാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ക.

അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ​യ്ക്കു​വേ​ണ്ടി ജ​ല​അ​ഥോ​റി​റ്റി​യാ​ണ് പൈ​പ്പി​ടു​ന്ന​ത്. മാ​ട്ടു​മ​ന്ത ശ്മ​ശാ​ന​ത്തി​നു​സ​മീ​പ​ത്തു പ​ണി​യു​ന്ന 37 ല​ക്ഷം ലി​റ്റ​റി​ന്‍റെ ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് ഈ ​പൈ​പ്പ് ലൈ​ൻ ബ​ന്ധി​പ്പി​ക്കും.

പു​ഴ​യ്ക്കു​സ​മീ​പം എ​ത്തി​നി​ല്ക്കു​ന്ന പൈ​പ്പ് ലൈ​ൻ പു​ഴ​യ്ക്കു കു​റു​കേ​യു​ള്ള പാ​ലം​പ​ണി പൂ​ർ​ത്തി​യാ​യാ​ൽ ബ​ന്ധി​പ്പി​ക്കും. മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു​മു​ന്പു പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.