ഗ്രോ​ട്ടോ ആ​ശീ​ർ​വാ​ദം ന​ട​ത്തി
Tuesday, May 21, 2019 12:48 AM IST
ഒ​ല​വ​ക്കോ​ട്: ഓ​ട്ടൂ​ർ​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച വി​ശു​ദ്ധ​ന്‍റെ ഗ്രോ​ട്ടോ ആ​ശീ​ർ​വ​ദി​ച്ചു. സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​താ​ബി​ഷ​പ് പീ​റ്റ​ർ അ​ബീ​ർ അ​ന്തോ​ണി​സ്വാ​മി​യാ​യി​രു​ന്നു മു​ഖ്യ​കാ​ർ​മി​ക​ൻ. ത​ഞ്ചാ​വു​ർ രൂ​പ​താ​വി​കാ​രി ജ​ന​റ​ൽ ഫാ. ​ജ്ഞാ​ന​പ്ര​കാ​ശം, ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​അ​ലോ​ഷ്യ​സ്, എം.​എ​ഫ്. പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​മാ​ർ​ട്ടി​ൻ, ഫാ. ​വി.​എ​സ്.​മ​രി​യ പാ​പ്പു എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ജോ​സ് ഇ​ട​വ​കാ​ഗ​ങ്ങ​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ന​ന്ദി​പ​റ​ഞ്ഞു.

ബാ​സ്ക്ക​റ്റ് ബോ​ൾ : വ​നി​ത​ക​ൾ​ക്ക് വി​ജ​യം

കോ​യ​ന്പ​ത്തൂ​ർ: യൂ​ത്ത് നാ​ഷ​ണ​ൽ ബാ​സ്ക​റ്റ് ബോ​ൾ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ത​മി​ഴ്നാ​ട്, കേ​ര​ളം വ​നി​താ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ജ​യം. അ​വി​നാ​ശി റോ​ഡ്, പി​എ​സ്ജി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഡ​ൽ​ഹി​യെ തോ​ല്പി​ച്ചാ​ണ് കേ​ര​ള ടീം ​സെ​മി​ഫൈ​നി​ലേ​ക്ക് എ​ത്തി​യ​ത്. ഡ​ൽ​ഹി ടീ​മി​നെ തോ​ല്പി​ച്ചാ​ണ് ത​മി​ഴ്നാ​ട് ടീം ​സെ​മി​ഫൈ​നി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഫൈ​ന​ലി​ൽ രാ​ജ​സ്ഥാ​നെ​യാ​ണ് നേ​രി​ടു​ന്ന​ത്.