പു​ളി​യ​പ്പ​തി​യി​ൽ ആ​ന​ക്കൂ​ട്ടം മു​ന്നൂ​റി​ല​ധി​കം തെ​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു
Tuesday, May 21, 2019 12:48 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പു​ളി​യ​പ്പ​തി​യി​ൽ വ​ട്ട​ല​ക്കി​ക്ക​ടു​ത്ത് രാ​മ​കൃ​ഷ്ണ​പു​ര​ത്ത് ഒ​രു തോ​ട്ട​ത്തി​ലെ 320 തെ​ങ്ങു​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ചു​വ​ടെ മ​റി​ച്ചും വ​ട്ട​മൊ​ടി​ച്ചും ത​ല്ലി​ത​ക​ർ​ത്തു​മാ​ണ് കൃ​ഷി​ത്തോ​ട്ടം ന​ശി​പ്പി​ച്ച​ത്.
പ​ത്തു​വ​ർ​ഷം പ്രാ​യ​മാ​യ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ധ​ർ​മ​രാ​ജി​ന്‍റെ​താ​ണ് തെ​ങ്ങി​ൻ​തോ​ട്ടം. ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​യാ​ന​ക​ളും പ​ന്ത്ര​ണ്ട് ആ​ന​ക​ളും അ​ട​ങ്ങു​ന്ന സം​ഘം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് ഇ​ത്ര​യും നാ​ശം വി​ത​ച്ച​ത്. ഉ​ട​മ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി​വേ​ലി ആ​ന​ക്കൂ​ട്ടം നി​ർ​വീ​ര്യ​മാ​ക്കി. വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക​ഴി​ഞ്ഞാ​ൽ തോ​ട്ട​ത്തി​ൽ ആ​ന​ക​ൾ വി​ല​സു​ക​യാ​യി. സ​മീ​പ​ത്തെ ജ​യ് വേ​ല​ൻ എ​ന്ന​യാ​ളു​ടെ അ​ഞ്ഞൂ​റി​ല​ധി​കം വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ കാ​ട്ടി​ൽ ആ​ന​ക്കൂ​ട്ടം പ​ക​ൽ സ​മ​യം നി​ല​യു​റ​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.

ആ​ന​പ്പേ​ടി​യി​ൽ
ര​ണ്ടു കു​ടും​ബ​ങ്ങ​ൾ

അ​ഗ​ളി: വ​ട്ട​ല​ക്കി രാ​മ​കൃ​ഷ്ണ​പു​ര​ത്ത് പ​തി​നാ​ലാ​ന​ക​ൾ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ താ​ണ്ഡ​വ​മാ​ടു​ന്പോ​ൾ ജീ​വ​ഭ​യ​ത്താ​ൽ ആ​ന​ക്കൂ​ട്ട​ത്തെ നേ​രി​ൽ​ക​ണ്ട് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ. വി​ളി​ച്ചാ​ൽ കേ​ൾ​ക്കു​ന്ന അ​യ​ൽ​വാ​സി​ക​ൾ ഇ​വി​ടെ​യി​ല്ല. എ​ഴു​പ​ത് ക​ട​ന്ന കൃ​ഷ്ണ​സ്വാ​മി​യും ഭാ​ര്യ ഉ​ത്ത​മ​യും നാ​ല്പ​തു ക​ഴി​ഞ്ഞ സു​ന്ദ​ർ​രാ​ജ്, ഭാ​ര്യ ക​റു​പ്പ​മ്മ എ​ന്നി​വ​രാ​ണ് ഭ​യ​ന്നു​വി​റ​ച്ച് ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ. ര​ണ്ടു കു​ടും​ബ​ക്കാ​ർ​ക്കും ഇ​വി​ടെ ര​ണ്ട​ര ഏ​ക്ക​ർ വീ​തം സ്ഥ​ല​മു​ണ്ട്. തൊ​ട്ട​ടു​ത്ത തോ​ട്ട​ത്തി​ലെ മു​ന്നൂ​റി​ല​ധി​കം തെ​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇ​നി ഏ​തു​സ​മ​യ​വും ത​ങ്ങ​ളു​ടെ തോ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു​ള്ള ഭീ​തി​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ.