അ​ട്ട​പ്പാ​ടി​യി​ൽ പു​ൽ​മേ​ടു​ക​ൾ​ക്ക് ഭീ​ഷ​ണിയായി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
Tuesday, May 21, 2019 12:48 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ഉ​യ​രം​കൂ​ടി​യ മൊ​ട്ട​ക്കു​ന്നു​ക​ളും പു​ൽ​മേ​ടു​ക​ളും ഇ​ടി​ച്ചു​നി​ര​ത്തി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​കൃ​തി.
അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ ജെ​ല്ലി​പ്പാ​റ, മു​ണ്ട​ൻ​പാ​റ, ക​ള്ള​മ​ല, ക​ൽ​ക്ക​ണ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ര​ഡ​സ​നോ​ളം സ്ഥ​ല​ത്ത് മ​ല​നി​ര​ക​ളെ വെ​ട്ടി​മു​റി​ച്ചു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ട്ട​പ്പാ​ടി​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ണ​ൽ​വാ​ര​ലും പൂ​ർ​ണ​മാ​യും ഇ​വി​ടെ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
വീ​ടു​വ​യ്ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​നു​മ​തി​യോ​ടെ നീ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും വി​ല്ലേ​ജ് അ​ധി​കൃ​ത​രും എ​ത്തി പ​ണി നി​ർ​ത്തി​വ​യ്പി​ച്ച​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
കെ​ട്ടു​റ​പ്പി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് ഷീ​റ്റി​ട്ട് പ​ഴ​യ​വീ​ട്ടി​ലാ​ണ് കു​ടും​ബം ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്.
പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​നേ​രെ ഇ​ത്ത​രം ക​ർ​ശ​ന​നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന അ​ധി​കൃ​ത​ർ പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ​ക​ൾ​ക്കും വി​ധ​മു​ള്ള വ​ൻ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​നേ​രെ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ് ജെ​ല്ലി​പ്പാ​റ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.
ജെ​ല്ലി​പ്പാ​റ ജം​ഗ്ഷ​നു​സ​മീ​പം സ്നേ​ഹ​ഭ​വ​ൻ കോ​ണ്‍​വ​ന്‍റ്, മൗ​ണ്ട് കാ​ർ​മ​ൽ എ​ൽ​പി സ്കൂ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​യി മൊ​ട്ട​ക്കു​ന്നി​ലെ പു​ൽ​മേ​ട്ടി​ൽ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ണു​നി​ര​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
മു​ൻ​വ​ർ​ഷ​ത്തെ​പ്പോ​ലെ കാ​ല​വ​ർ​ഷം അ​നു​ഭ​വ​പ്പെ​ട്ടാ​ൽ മ​ല​മു​ക​ളി​ൽ ഇ​ള​ക്കി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണ് ഒ​ഴു​കി​യെ​ത്തി സ്കൂ​ൾ, കോ​ണ്‍​വ​ന്‍റ് പ​രി​സ​ര​ങ്ങ​ളി​ൽ നി​റ​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം​വ​രെ ത​ട​സ​പ്പെ​ടു​മെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഉ​യ​രം കൂ​ടി​യ പു​ൽ​മേ​ടു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടെ വ​ൻ​തോ​തി​ലു​ള്ള പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​കും പ്ര​കൃ​തി​യി​ലു​ണ്ടാ​കു​ക.
നി​ല​വി​ൽ ജെ​ല്ലി​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന കു​ന്നി​ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി അ​ന​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഗ​ളി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.