ക​ച്ചേ​രി​മേ​ട് പ്ര​വേ​ശ​ന​ക​വാ​ടം ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ൾ: പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, May 21, 2019 12:48 AM IST
ചി​റ്റൂ​ർ: ത​ക​ർ​ന്ന ക​ച്ചേ​രി​മേ​ട് മി​നി​സി​വി​ൽ​സ്റ്റേ​ഷ​ൻ പ്ര​വേ​ശ​ന​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. ഒ​രു​വ​ർ​ഷം​മു​ന്പാ​ണ് ക​വാ​ട​ത്തി​ലെ ടൈ​ൽ​സ് ത​ക​ർ​ന്നു ഗ​ർ​ത്തം രൂ​പം​കൊ​ണ്ട​ത്. ഇ​വി​ടെ​യെ​ത്തു​ന്ന ഇ​രു​പ​തോ​ളം ബ​സു​ക​ൾ ടൈ​ൽ​സി​നു​മീ​തെ തി​രി​ച്ചാ​ണ് ഈ ​സ്ഥി​തി​യു​ണ്ടാ​ക്കി​യ​ത്.
നി​ല​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു​പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​വേ​ശ​ന​ക​വാ​ടം ന​ന്നാ​ക്കു​മെ​ന്നും ഇ​വി​ടെ ബ​സു​ക​ൾ തി​രി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക​ൾ ന​ല്കി​യി​രു​ന്നു.
ടൈ​ൽ​സി​നു​പ​ക​രം കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യാ​ൽ വീ​ണ്ടും ത​ക​രും.
പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നു​മു​ന്നി​ലു​ള്ള ബ​സു​ക​ൾ​ക്ക് പാ​ത​യി​ൽ പാ​ർ​ക്കിം​ഗി​നും തി​രി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി നി​ർ​ദേ​ശം ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.