പു​ഷ്പ​മേ​ള​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​പ്രവാഹം
Tuesday, May 21, 2019 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: ഉൗ​ട്ടി പു​ഷ്പ​മേ​ള​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ 1.05 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ് ഉൗ​ട്ടി സ​ന്ദ​ർ​ശി​ച്ച​ത്. 17ന് ​ഇ​രു​പ​ത്താ​റാ​യി​ര​വും 18ന് ​മു​പ്പ​ത്ത​യ്യാ​യി​രം പേ​രും 19ന് ​നാ​ല്പ​ത്ത​യ്യാ​യി​രം പേ​രു​മാ​ണ് പു​ഷ്പ​മേ​ള സ​ന്ദ​ർ​ശി​ച്ച​ത്. ഇ​തു​മൂ​ലം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി.
പ​ല റോ​ഡു​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് കി​ട​ന്ന​ത്. ഗ​താ​ഗ​ത​ത്തി​നാ​യി നി​ര​വ​ധി​പേ​ർ സ​ർ​ക്യൂ​ട്ട് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചു. 21ന് ​പു​ഷ്പ​മേ​ള സ​മാ​പി​ക്കും.