കാ​ക്ക​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​തി​ൽ പ​രി​ക്കേ​റ്റ കൃ​ഷ്ണ​പ​രു​ന്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, May 21, 2019 12:48 AM IST
ചി​റ്റൂ​ർ: കാ​ക്ക​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് വ​യ​ലി​ൽ ക​ണ്ടെ​ത്തി​യ കൃ​ഷ്ണ​പ​രു​ന്തി​നെ യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ത​ത്ത​മം​ഗ​ലം- മേ​ട്ടു​പ്പാ​ള​യം തി​രി​വു​റോ​ഡി​ലു​ള്ള വ​യ​ൽ​വ​ര​ന്പി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷ്ണ​പ​രു​ന്ത് അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന​ത്.
സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ ബാ​ബു, രാ​മ​ൻ, സു​ധീ​ഷ് എ​ന്നി​വ​ർ പ​ക്ഷി​യെ എ​ടു​ത്ത് വെ​ള്ളം കു​ടി​പ്പി​ച്ച് ശ​രീ​ര​ത്തി​ൽ​നി​ന്നും ഉ​റു​ന്പു​ക​ളെ നീ​ക്കം​ചെ​യ്തു.
പ​ക്ഷി​യെ സു​ര​ക്ഷി​ത സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ച് വി​വ​രം കൊ​ല്ല​ങ്കോ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്നു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി പ​രു​ന്തി​നെ വാ​ങ്ങി​ച്ച് മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മു​റി​വു​ക​ൾ പ​രി​ശോ​ധി​ച്ചു.
പ​റ​ക്കാ​ൻ ക​ഴി​യു​ന്ന മു​റ​യ്ക്ക് പ​രു​ന്തി​നെ കാ​ട്ടി​ലേ​ക്കു വി​ടു​മെ​ന്ന് കൊ​ല്ല​ങ്കോ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ​ർ അ​റി​യി​ച്ചു. പ​രു​ന്തി​നെ ര​ക്ഷി​ച്ച യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​നു​മോ​ദി​ച്ചു.