കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലാ​ന്‍റ് ഫോ​ണ്‍ കേ​ടാ​യി ഒ​രു​മാ​സം; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി
Tuesday, May 21, 2019 12:49 AM IST
കൊ​ല്ല​ങ്കോ​ട്: ഉൗ​ട്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കേ​ണ്ട ലാ​ന്‍റ ഫോ​ണ്‍ ത​ക​രാ​റി​ലാ​യി ഒ​രു​മാ​സം പി​ന്നി​ട്ടു. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല.
തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര എ​ക്സ്പ്ര​സി​നു കൊ​ല്ല​ങ്കോ​ട് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത് പ​ഴ​നി, മ​ധു​ര തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ക​ര്യ​മാ​ണ്.
എ​ന്നാ​ൽ ട്രെ​യി​ൻ സ​മ​യം, യാ​ത്രാ​നി​ര​ക്ക് റി​സ​ർ​വേ​ഷ​ൻ, സ്ലീ​പ്പ​ർ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തി​നു വി​ളി​ച്ചാ​ൽ ഫോ​ണി​ൽ ബെ​ല്ല​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ണ​ക്ട് ആ​കു​ന്നി​ല്ല. റെ​യി​ൽ​വേ ലൈ​നി​ൽ മ​രം​വീ​ണു കി​ട​ന്നാ​ലോ ട്രാ​ക്കി​ൽ നാ​ൽ​ക്കാ​ലി​ക​ൾ മേ​യു​ന്ന​ത് ക​ണ്ടാ​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ അ​പ​ക​ടാ​വ​സ്ഥ അ​റി​യി​ക്കു​ന്ന​തി​ന് 04923 262234 എ​ന്ന ന​ന്പ​ർ മാ​ത്ര​മാ​ണു​ള്ള​ത്. തി​രു​ച്ചെ​ന്തു​ർ ട്രെ​യി​ൻ രാ​ത്രി 9.40നാ​ണ് കൊ​ല്ല​ങ്കോ​ട് എ​ത്തു​ന്ന​ത്. ട്രെ​യി​ൻ എ​ത്തി​യാ​ൽ വാ​ഹ​നം കൊ​ണ്ടു​വ​ന്ന് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നും സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചാ​ൽ ല​ഭി​ക്കാ​റി​ല്ല.
സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഫോ​ണ്‍ ത​ക​രാ​ർ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ഫോ​ണ്‍ ശ​രി​പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.