മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്കം: ര​ണ്ടു​പേ​ർ കു​ത്തേ​റ്റു മ​രി​ച്ചു
Tuesday, May 21, 2019 10:25 PM IST
കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​പി​ച്ച് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ടുപേ​ർ കു​ത്തേ​റ്റു മ​രി​ച്ചു. പോ​ത്ത​ന്നൂ​ർ ശ്രീ​റാം ന​ഗ​ർ ജോ​ണ്‍ ബ്രി​ട്ടോ (28), ഗോ​ഡ് വി​ൻ രാ​ജ (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജോ​ണ്‍ ബ്രി​ട്ടോ​യും സു​ഹൃ​ത്തു​ക്ക​ളും പോ​ത്ത​ന്നൂ​രി​ലെ മ​ദ്യ​ഷാ​പ്പി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​റ്റൊ​രു വി​ഭാ​ഗ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ബാ​റി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു​പോ​യ ജോ​ണ്‍ ബ്രി​ട്ടോ​യെ പി​ൻ​തു​ട​ർ​ന്നെ​ത്തി​യ സം​ഘം മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ വെ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ത്തേ​റ്റ ഗോ​ഡ് വി​ൻ രാ​ജ​യെ കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. പ്ര​തി​ക​ൾ​ക്കാ​യി പോ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.