മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം വ​ഴി​മു​ട്ടു​ന്നെ​ന്ന് പ​രാ​തി
Tuesday, May 21, 2019 10:39 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം വ​ഴി​മു​ട്ടു​ന്ന​താ​യി പ​രാ​തി. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ​യും റ​വ​ന്യു​വ​കു​പ്പി​ന്‍റെ മെ​ല്ലെ​പോ​ക്കാ​ണ് പാ​ത​നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​റു​കാ​രാ​യ ഉൗ​രാ​ലു​ങ്ക​ൽ സൊ​സൈ​റ്റി​ക്കും പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്.

ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. നാ​ട്ടു​ക​ൽ മു​ത​ൽ പാ​ല​ക്കാ​ട് താ​ണാ​വു​വ​രെ നീ​ളു​ന്ന പ​ദ്ധ​തി​ക്ക് 206 കോ​ടി​യോ​ളം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ര​വ​ധി​ത​വ​ണ ഇ​ക്കാ​ര്യം പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു.

റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​പു​രു​ഷോ​ത്ത​മ​ൻ, സേ​വ് മ​ണ്ണാ​ർ​ക്കാ​ട് ചെ​യ​ർ​മാ​ൻ ഫി​റോ​സ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത ആ​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ എ​എ​സ്പി പ​ട്ട​യ ഉ​ട​മ​ക​ൾ​വ​രെ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി സ​മ​വാ​യ​ത്തി​ലെ​ത്തി​യി​രു​ന്നു.

31 ന് ​മു​ന്പ് ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ക​രാ​ർ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി പ്രാ​രം​ഭ​ഘ​ട്ട​മാ​യ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം​പോ​ലും പൂ​ർ​ത്തി​യാ​യി​ല്ല. ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും ഇ​ടു​ങ്ങി​യ ഭാ​ഗ​മാ​യ ആ​ൽ​ത്ത​റ​യി​ൽ അ​ഴു​ക്കു​ചാ​ലി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. ദേ​ശീ​യ​പാ​ത, വാ​ട്ട​ർ അ​തോ​റി​റ്റി, റ​വ​ന്യു വ​കു​പ്പു​ക​ളും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള സം​യോ​ജ​നം​കൊ​ണ്ടു മാ​ത്ര​മേ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക​ടു​ക്കു​ക​യു​ള്ളു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ ആ​സ​ന്ന​മാ​കു​ന്ന മ​ഴ​ക്കാ​ല​ത്ത് ന​ഗ​ര​ത്തി​ൽ വീ​ണ്ടും ദു​രി​തം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ ഗ​താ​ഗ​ത​കു​രു​ക്ക് വ​ർ​ധിി​ക്കു​ക​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യും ചെ​യ്യും.

പ​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും താ​ഴ്ന്നു​പോ​കു​ന്ന സ്ഥി​തി​യു​മു​ണ്ടാ​കും. റോ​ഡ് മു​ക​ളി​ലേ​ക്ക് ഉ​യ​രു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​കു​ന്ന​ത്. ആ​ശു​പ​ത്രി​പ്പ​ടി, മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണ്‍, കോ​ട​തി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റു​ന്നു.

റോ​ഡ് വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.