മ​ഴ​യെ​ത്തും​ മു​ന്പേ ശു​ചി​ത്വ ഹ​ർ​ത്താ​ൽ
Tuesday, May 21, 2019 10:39 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ ഹ​ർ​ത്താ​ൽ സം​ഘ​ടി​പ്പി​ച്ചു. ശു​ചി​ത്വ ഹ​ർ​ത്താ​ലി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച ശു​ചി​ത്വ​റാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ധ​ന്യ​യും ചേ​ർ​ന്ന് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
റാ​ലി​ക്കു മു​ന്നി​ൽ മ​ജീ​ഷ്യ​ൻ വി​പി​ൻ ക​ണ്ണു​കെ​ട്ടി ബൈ​ക്കോ​ടി​ച്ചു വി​സ്മ​യം തീ​ർ​ത്തു.ശു​ചി​ത്വ ഹ​ർ​ത്താ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ്യോ​തി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​മി​നാ​റും പ്ര​തി​ഭാ​സം​ഗ​മ​വും ന​ട​ത്തി

ശ്രീ​കൃ​ഷ്ണ​പു​രം: സി​പി​എം ശ്രീ​കൃ​ഷ്ണ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ആ​ഗോ​ള​വ​ത്ക​ര​ണ കാ​ല​ത്തെ വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും പ്ര​തി​ഭാ​സം​ഗ​മ​വും ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​സ്വ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​ഹ​രി​ദാ​സ​ൻ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പ്രേം​കു​മാ​ർ, ഒ.​മോ​ഹ​ൻ​ദാ​സ്, പി.​കെ.​ഗം​ഗാ​ധ​ര​ൻ, ബി.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.