ക​ട​ന്പ​ഴി​പ്പു​റ​ത്ത് പെ​ൻ​സി​ൽ സ​ർ​ഗോ​ത്സ​വം
Tuesday, May 21, 2019 10:39 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ യൂ​ട്ടി​ലി​റ്റി സെ​ന്‍റ​റി​ൽ കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല ക്യാ​ന്പ് പെ​ൻ​സി​ൽ സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വാ​ർ​ഡു​ത​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.
കു​ട്ടി​ക​ളി​ൽ ന​ല്ല ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും പ​രി​സ​ര ശു​ചി​ത്വ​ത്തി​ന്‍റെ​യും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം വ​രും​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ന​ല്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പെ​ൻ​സി​ൽ സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​എ​ച്ച്.​ആ​ർ.​ഡി​യി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ

പാലക്കാട് : ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ കീ​ഴി​ൽ അ​യി​ലൂ​രി​ലു​ള്ള കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ബി​രു​ദ​കോ​ഴ്സു​ക​ളി​ലേ​ക്ക് കോ​ളേ​ജ് ക്വാ​ട്ട​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി.​എ​സ്.​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ബി.​കോം കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ ഏ​ഴു വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍-0492 3241766.