കൊ​ടും​ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും ക​ത്തി​യെ​രി​യു​ന്നു; മ​ല​ന്പു​ഴ​ഡാ​മി​ൽ​നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ട​ണം
Tuesday, May 21, 2019 10:39 PM IST
ഒ​റ്റ​പ്പാ​ലം: കൊ​ടും​ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും ക​ത്തി​യെ​രി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​ന്പു ഡാം ​തു​റ​ന്നു ഭാ​ര​ത​പ്പു​ഴ​വ​ഴി വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്നു വി​ഭി​ന്ന​മാ​യി വേ​ന​ൽ​മ​ഴ തീ​ർ​ത്തും ല​ഭി​ക്കാ​തെ പോ​യ​താ​ണ് നാ​ടും ന​ഗ​ര​വും ഇ​ത്ത​ര​ത്തി​ൽ വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ടാ​നി​ട​യാ​യ​ത്.
ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ജ​ലാ​ശ​യ​ങ്ങ​ളും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളും ഇ​തി​ന​കം വ​റ്റി​വ​ര​ണ്ടു. കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ പ​ര​ക്കം പാ​യു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ ടാ​ങ്ക​ർ​ലോ​റി വ​ഴി ജ​ല​വി​ത​ര​ണം ന​ട​ത്തി വ​ന്നി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ർ​ഷ​മാ​യി ഇ​ത് നി​ർ​ത്ത​ലാ​ക്കി​യ സ്ഥി​തി​യാ​ണ്. ഭാ​ര​ത​പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് പൂ​ർ​ണ​മാ​യും നി​ല​ച്ച സ്ഥി​തി​യാ​ണ്. നി​ല​വി​ൽ പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​യെ​ടു​ത്താ​ണ് പേ​രി​നെ​ങ്കി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്.
വാ​ട്ട​ർ അ​തോ​റി​റ്റി പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​സ​മീ​പം യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കി​ണ​റു​ക​ൾ കു​ഴി​ച്ചാ​ണ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ജ​ല​വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്.
ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് മു​ൻ​കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ മ​ല​ന്പു​ഴ​ഡാം തു​റ​ന്നു​വി​ട്ടു ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളും ക​ർ​ഷ​ക​രും ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ൾ നാ​ടു​വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ കൊ​ടും​വ​ര​ൾ​ച്ച ഉ​ണ്ടാ​യ ഘ​ട്ട​ങ്ങ​ളി​ൽ മ​ല​ന്പു​ഴ​ഡാം തു​റ​ന്നു​വി​ട്ടാ​ണ് കു​ടി​വെ​ള്ള​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് മ​ല​ന്പു​ഴ​ഡാം തു​റ​ന്നു​വി​ടു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
ഏ​റ്റ​വു​മ​ധി​കം വ​ര​ൾ​ച്ച നേ​രി​ടു​ന്ന ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും നേ​രി​ടു​ന്നു. പ​ച്ച​ക്ക​റി കൃ​ഷി മു​ക്കാ​ൽ പ​ങ്കും ന​ശി​ച്ച സ്ഥി​തി​യി​ലാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​തേ അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ കു​ടി​ക്കാ​ൻ​പോ​ലും വെ​ള്ള​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ന​ര​കി​ക്കു​മെ​ന്നും ഇ​വ​ർ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.
വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​യ സ്ഥി​തി​യി​ൽ മു​ന്പ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ന്പിം​ഗ് എ​ങ്കി​ൽ ഇ​പ്പോ​ഴ​ത് ര​ണ്ടും മൂ​ന്നും ദി​വ​സം ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​താ​ക​ട്ടെ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം അ​ട​ക്ക​മു​ള്ള മൂ​ന്ന് ജി​ല്ല​ക​ളു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള​സ്രോ​ത​സ് ഭാ​ര​ത​പ്പു​ഴ​യാ​ണ്.
ചെ​റു​തും വ​ലു​തു​മാ​യി നൂ​റി​നു പു​റ​ത്ത് കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ ഭാ​ര​ത​പ്പു​ഴ​യെ ആ​ശ്ര​യി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​പ​ദ്ധ​തി​ക​ളെ​ല്ലാം ത​ന്നെ സ്തം​ഭി​ച്ച സ്ഥി​തി​യി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ല​ഭി​ച്ചി​രു​ന്ന മ​ഴ ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും കൈ​യൊ​ഴി​ഞ്ഞ അ​വ​സ്ഥ​യാ​ണ്.
കൊ​ടും​ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും വെ​ന്തെ​രി​യാ​ൻ തു​ട​ങ്ങി​യ​തോ​ടു​കൂ​ടി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ജ​ന​ങ്ങ​ളും വി​ഷ​മി​ക്കു​ക​യാ​ണ് കൊ​ടും​ചൂ​ടി​ൽ ദാ​ഹ​ജ​ലം​തേ​ടി കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ടി​റ​ങ്ങു​ന്ന സ്ഥി​തി​യു​ണ്ട്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം കി​ണ​റു​ക​ളും കു​ള​ങ്ങ​ളും മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളു​മെ​ല്ലാം ഇ​തി​ന​കം ത​ന്നെ വ​റ്റി​വ​ര​ണ്ടു.
വ​ർ​ഷ​മേ​ഘ​ങ്ങ​ളെ​യും കാ​ത്ത് ജ​ന​ങ്ങ​ളും ക​ർ​ഷ​ക​രും ഇ​രി​പ്പു തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ൾ പ​ല​താ​യി. വേ​ന​ൽ​മ​ഴ അ​ന്യ​മാ​യി തു​ട​രു​ക​യും ജ​ല​ല​ഭ്യ​ത ഇ​ല്ലാ​താ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി മ​ല​ന്പു​ഴ​ഡാം തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​നു​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ശ​ക്ത​മാ​യ ജ​ന​കീ​യാ​വ​ശ്യം.