ജ​ന​മ​ന​സു​ക​ൾ കീ​ഴ​ട​ക്കി നാ​ട്ട​ര​ങ്ങ് സ​മാ​പി​ച്ചു
Tuesday, May 21, 2019 10:39 PM IST
പെ​രു​വെ​ന്പ്: ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് മൂ​ന്നു​ദി​വ​സ​വും സ​ന്പ​ന്ന സ​ദ​സൊ​രു​ക്കി പെ​രു​വെ​ന്പി​ൽ നാ​ട്ട​ര​ങ്ങ് സ​മാ​പി​ച്ചു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വെ​ന്പി​ൽ ന​ട​ന്ന നാ​ട്ട​ര​ങ്ങി​ന്‍റെ മൂ​ന്നാം​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച്ച കെ​പി​എ​സി​യു​ടെ വി​ഖ്യാ​ത നാ​ട​കം നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി അ​വ​ത​രി​പ്പി​ച്ചു.
അ​ന്പ​തു​ക​ളി​ലെ കേ​ര​ള​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ജ​ന​പ​ങ്കാ​ളി​ത്ത​വും പ്ര​തി​ക​ര​ണ​വു​മാ​യി പെ​രു​വെ​ന്പി​ലെ നാ​ട്ട​ര​ങ്ങി​ന്‍റെ വേ​ദി ക​ലാ​സ്വാ​ദ​ക​ർ​ക്ക് ന​വ്യാ​നു​ഭൂ​തി​യാ​യി. പ​ര​മു​പി​ള്ള​യും മാ​ല​യു​മെ​ല്ലാം വീ​ണ്ടും അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ ഒ​എ​ൻ​വി ദേ​വ​രാ​ജ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഗാ​ന​ങ്ങ​ൾ വീ​ണ്ടും ജ​ന​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വം ഏ​റ്റു​പാ​ടി. മൂ​ന്നാം​ദി​നം പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് വ​യ​ലി ആ​റ​ങ്ങോ​ട്ടു​ക​ര അ​വ​ത​രി​പ്പി​ച്ച ബാം​ബൂ മ്യൂ​സി​ക്കോ​ടെ​യാ​യി​രു​ന്നു. മു​ള​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ന​തു​ശൈ​ലി​യി​ലു​ള്ള അ​വ​ത​ര​ണം ശ്രോ​താ​ക്ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.
കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ചെ​ല്ലു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു നാ​ട്ട​ര​ങ്ങ് കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പോ​കു​ന്ന​ത്. നാ​ട്ട​ര​ങ്ങി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​മാ​യി​രു​ന്നു ജി​ല്ല​യി​ലെ പെ​രു​വെ​ന്പി​ൽ ന​ട​ന്ന​ത്.
ഈ ​വ​ർ​ഷം​ത​ന്നെ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​രം സാം​സ്കാ​രി​ക ഉ​ത്സ​വ​ങ്ങ​ൾ​കൊ​ണ്ട് സ​ന്പ​ന്ന​മാ​ക്കു​മെ​ന്ന് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ദി​നം
ആ​ഘോ​ഷി​ച്ചു

പാ​ല​ക്കാ​ട്: ദി ​ഇ​ൻ​സ്റ്റി​റ്റ്യു​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് (ഇ​ന്ത്യ), ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് എ​ന്നി​വ​യു​ടെ പാ​ല​ക്കാ​ട് കേ​ന്ദ്ര​ങ്ങ​ൾ സം​യു​ക്ത​മാ​യി ലോ​ക ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ദി​നം ആ​ഘോ​ഷി​ച്ചു.എ​ൻ​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്.​സി​ന്ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.