പു​സ്ത​കോ​ത്സ​വം ന​ട​ത്തി
Tuesday, May 21, 2019 10:39 PM IST
പാ​ല​ക്കാ​ട്: ഗ്ര​ന്ഥ​ശാ​ല​ക​ൾ നാ​ടി​ന്‍റെ ക​ലാ സാം​സ്കാ​രി​ക രം​ഗം വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് നോ​വ​ലി​സ്റ്റ് ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ. പാ​ല​ക്കാ​ട് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ടെ​ക്നോ​ള​ജി വ​ന്ന​തോ​ടെ യു​വ​ത​ല​മു​റ കൂ​ടു​ത​ൽ വാ​യ​ന​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​ങ്ങി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം പി.​കെ.​സു​ധാ​ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.
ശ്രീ​കൃ​ഷ്ണ​പു​രം കൃ​ഷ്ണ​ൻ​കു​ട്ടി, പ്ര​ഫ. പി.​എ.​വാ​സു​ദേ​വ​ൻ, വി.​കെ.​ച​ന്ദ്ര​ൻ മു​ൻ എം​എ​ൽ​എ, ദേ​വി​ദാ​സ്, ടി.​ആ​ർ.​അ​ജ​യ​ൻ, ടി.​കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ജി.​പി.​രാ​മ​ച​ന്ദ്ര​ൻ, ര​ഘു​നാ​ഥ് പ​റ​ളി, എം.​ബി.​മി​നി, ഡോ. ​പി.​മു​ര​ളി, മു​ല്ല​ശേ​രി ച​ന്ദ്ര​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യ​മു​നാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​കാ​സിം സ്വാ​ഗ​ത​വും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഇ.​ച​ന്ദ്ര​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.