അ​ഴു​ക്കു​ചാ​ലി​ൽ ദു​ർ​ഗ​ന്ധം ത​ട​യാ​ൻ ഉ​പ​ക​ര​ണ​വു​മാ​യി കോ​ർ​പ​റേ​ഷ​ൻ
Tuesday, May 21, 2019 10:40 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​ഴു​ക്കു​ചാ​ലു​ക​ളി​ലെ ദു​ർ​ഗ​ന്ധം ത​ട​യാ​ൻ പു​തി​യ ഉ​പ​ക​ര​ണ​വു​മാ​യി കോ​ർ​പ​റേ​ഷ​ൻ. കോ​ർ​പ​റേ​ഷ​നി​ലെ കു​റി​ച്ചി​മു​ത​ൽ കു​നി​യ​മു​ത്തൂ​ർ വ​രെ​യു​ള്ള കോ​ർ​പ​റേ​ഷ​നി​ലെ പ​തി​നാ​ലു വാ​ർ​ഡു​ക​ളി​ലാ​ണ് കാ​ന​ക​ളി​ലെ ദു​ർ​ഗ​ന്ധം നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധ​മു​ണ്ടാ​കു​ന്ന​താ​യ ജ​ന​ങ്ങ​ളു​ടെ സ്ഥി​രം പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പു​തി​യ സം​വി​ധാ​ന​വു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 14 വാ​ർ​ഡു​ക​ളി​ലെ പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പു​തി​യ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
മെ​ഷീ​നി​ലെ രാ​സ​വ​സ്തു​ക്ക​ൾ കാ​ന​യി​ലെ ദു​ർ​ഗ​ന്ധം ഇ​ല്ലാ​താ​ക്കു​മെ​ന്ന് സം​സ്ഥാ​ന വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് ഡ്രെ​യി​നേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​മൃ​ത് സ്കീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.