പി​ക്ക​പ്പ് വാ​നി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത് യു​വാ​വി​നെ പ​രി​ക്കേ​ല്പി​ച്ച കേ​സ്: ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, May 21, 2019 10:40 PM IST
അ​ഗ​ളി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത് യു​വാ​വി​നെ പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. നെ​ല്ലി​പ്പ​തി ചി​ത്രാ​ല​യം​വീ​ട്ടി​ൽ സേ​വ്യ​റു​ടെ മ​ക​ൻ ഫെ​ർ​ണാ​ണ്ട​സ് ജോ​യ് (39), ക​ള്ള​മ​ല കൊ​ണ്ടൂ​ർ​വീ​ട്ടി​ൽ ജോ​യ് ജോ​സ​ഫി​ന്‍റെ മ​ക​ൻ കു​ട്ടാ​യി എ​ന്ന ദി​നേ​ശ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​നി​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഏ​പ്രി​ൽ ര​ണ്ടി​ന് പു​ല​ർ​ച്ചെ കാ​വ​ണ്ടി​ക്ക​ല്ലി​ൽ​നി​ന്നും ഗൂ​ളി​ക്ക​ട​വി​ലേ​ക്കു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങി​വ​ന്ന പി​ക്ക​പ്പ് വാ​നി​ലേ​ക്ക് റോ​ഡി​ന്‍റെ ക​ട്ടിം​ഗി​നു മു​ക​ളി​ൽ​നി​ന്ന് പ്ര​തി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ളി​ക്ക​ട​വി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യ ഉ​ദ​യ​നാ​ണ് വെ​ടി​യേ​റ്റ​ത്.
അ​ന്വേ​ഷ​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ഗ​ളി എ​എ​സ്പി ന​വ​നീ​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.