ക​ഴു​ത്ത​റ​പ്പ​ൻ കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ സ​ജീ​വം: ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യ്ക്ക് മ​ര​ണ​മ​ണി
Tuesday, May 21, 2019 10:40 PM IST
ഷൊ​ർ​ണൂ​ർ: ക​ഴു​ത്ത​റ​പ്പ​ൻ കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ വീ​ണ്ടും സ​ജീ​വ​മാ​യെ​ങ്കി​ലും ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യ്ക്ക് മ​ര​ണ​മ​ണി. ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​വ​ഴി കൊ​ള്ള​പ്പ​ലി​ശ​ക്കാ​രി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ മു​ന്പ് പ​ല​ർ​ക്കും ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സ്ഥി​തി ആ​ശ്വാ​സ​ക​ര​മ​ല്ല.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ·ാ​രി​ൽ ചി​ല​രും ബ്ലേ​യ്ഡ് മാ​ഫി​യ​ക​ളു​മാ​യി പു​ല​ർ​ത്തി​വ​രു​ന്ന ര​ഹ​സ്യ​ബ​ന്ധം ത​ന്നെ​യാ​ണ് ഇ​തി​നു കാ​ര​ണം. ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​വ​ഴി മു​ന്പ് കൊ​ള്ള​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ പ​ല​ർ​ക്കും ക​ഴി​ഞ്ഞി​രു​ന്നു. ചെ​റി​യ തു​ക പ​ലി​ശ​യ്ക്കു​വാ​ങ്ങി മു​ത​ലും പ​ലി​ശ​യും അ​ട​ക്കം ഭീ​മ​മാ​യ തു​ക​യ്ക്ക് സ്വ​ന്തം സ്ഥ​ല​വും കി​ട​പ്പാ​ട​വും​വ​രെ ബ്ലേ​യ്ഡ് മാ​ഫി​യ ത​ട്ടി​യെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. കൊ​ള്ള​പ്പ​ലി​ശ​ക്കാ​രെ ഭ​യ​ന്നു ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ൾ വ​രെ സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഇ​ത്ത​ര​ക്കാ​രെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​നും കൊ​ള്ള​പ്പ​ലി​ശ​ക്കാ​രി​ൽ​നി​ന്നും സാ​ധാ​ര​ണ​ക്കാ​രെ ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ​സ​ഹാ​യം ഒ​രു​ക്കു​ന്ന​തി​നും ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ൻ​റ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്.
ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ശ​ക്ത​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ തോ​ടു​കൂ​ടി കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടാ​യി. കൊ​ടു​ത്ത മു​ത​ൽ തി​രി​ച്ചു​വാ​ങ്ങി പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രു​ന്നു അ​ന്ന് അ​വ​രു​ടെ ശ്ര​മം. ഭ​ര​ണ​മാ​റ്റം സം​ഭ​വി​ക്കു​ക​യും കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ മാ​ള​ത്തി​ൽ ഒ​ളി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ച്ച സ്ഥി​തി​വ​ന്നു. എ​ന്നാ​ൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ വീ​ണ്ടും സ​ജീ​വ​മാ​യെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ അ​വ​ബോ​ധ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
പ​രാ​തി ന​ല്കാ​ൻ ഇ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​തു ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​പ​ദ്ധ​തി​ക്ക് മ​ര​ണ​മ​ണി മു​ഴ​ങ്ങു​ന്ന സ്ഥി​തി​യാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​നി​ല്ക്കു​ന്ന​ത്. വീ​ണ്ടും കൊ​ള്ള​പ്പ​ലി​ശ​ക്കാ​രു​ടെ വൈ​ര​നി​ര്യാ​ത​ന ബു​ദ്ധി​യോ​ടു​കൂ​ടി​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​താ​യും പ​ണം പ​ലി​ശ​യ്ക്ക് വാ​ങ്ങി​യ ആ​ളു​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.
അ​തേ​സ​മ​യം പ​രാ​തി​ക്കാ​ർ ആ​രു​മി​ല്ലാ​ത്ത​താ​ണ് ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര മു​ന്പോ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ ഉ​ണ്ടെ​ന്നും പ​ണ​മി​ട​പാ​ടു​ക​ൾ വ്യാ​പ​ക​മാ​യി​ത്ത​ന്നെ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക്കാ​ർ ഇ​ല്ലാ​ത്ത​താ​ണ് ന​ട​പ​ടി​ക​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.
ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യെ സം​ബ​ന്ധി​ച്ച് ആ​ളു​ക​ൾ​ക്ക് ഇ​പ്പോ​ഴും വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​തു പ​രി​ഹ​രി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യി​ൽ ബാ​ക്കി​യു​ള്ള പ​രാ​തി​ക​ൾ അ​ദാ​ല​ത്ത് ന​ട​ത്തി പ​രി​ഹ​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. എ​ന്നാ​ൽ അ​ദാ​ല​ത്തു​ക​ൾ ന​ട​ത്താ​ൻ പോ​ലീ​സ് ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു​ള്ള​താ​ണ് വ​സ്തു​ത.
വി​വി​ധ സ​ബ്ഡി​വി​ഷ​നു​ക​ൾ​ക്ക് കീ​ഴി​ൽ ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര അ​ദാ​ല​ത്തു​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ചി​ല സ​ബ് ഡി​വി​ഷ​നു​ക​ൾ​ക്ക് അ​ദാ​ല​ത്തു​ക​ൾ ന​ട​ന്നു​വെ​ങ്കി​ലും ഇ​ത് സ​ക്രി​യ​മാ​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ല്കാ​ൻ ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​കീ​യാ​വ​ശ്യം.