കാലം മാ​റി​യാലും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റ് എം.​എ​സ്.​അ​ബ്ദു​ൾ ഖു​ദ്ദൂസി​നു മാ​റ്റ​മി​ല്ല
Tuesday, May 21, 2019 10:40 PM IST
വ​ട​ക്ക​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും ചി​ഹ്ന​ങ്ങ​ളും മാ​റി മാ​റി​വ​രാം. രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടു​ക​ളി​ലും മാ​റ്റ​ങ്ങ​ളു​ണ്ടാ​കാം. പ​ക്ഷേ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റാ​യ എം.​എ​സ്.​അ​ബ്ദു​ൾ ഖു​ദ്ദു​സി​നു​മാ​ത്രം ഇ​ക്കു​റി​യും മാ​റ്റ​മി​ല്ല.
പ​തി​വു​പോ​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ എം.​എ​സ് എ​ന്ന ചു​രു​ക്ക​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ഈ ​കോ​ണ്‍​ഗ്ര​സ് നേ​താ​വു​ണ്ടാ​കും. പാ​ല​ക്കാ​ട് മു​ണ്ടൂ​ർ വെ​ള്ളി​ക്കാ​ട് ആ​ര്യ​നെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ക്കു​റി ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്.
ഇ​തി​നു നാ​ളെ​രാ​വി​ലെ ഏ​ഴി​നു​മു​ന്പ് എം.​എ​സ്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തും. അ​ര​നൂ​റ്റാ​ണ്ടി​നി​ടെ ന​ട​ന്ന മു​ഴു​വ​ൻ ലോ​ക്സ​ഭ, നി​യ​മ​സ​ഭ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നീ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം വ​ട​ക്ക​ഞ്ചേ​രി കാ​ര​യ​ങ്കാ​ട് റ​ഷീ​ദ മ​ൻ​സി​ലി​ലെ എം.​എ​സ്.​അ​ബ്ദു​ൾ ഖു​ദ്ദൂ​സു​ണ്ടാ​കും.ഇ​ത്ര​യേ​റെ നീ​ണ്ട​കാ​ലം വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഏ​ജ​ന്‍റാ​കു​ന്ന​തും അ​പൂ​ർ​വ​നേ​ട്ട​മാ​ണ്. വോ​ട്ടിം​ഗ് യ​ന്ത്രം വ​രു​ന്ന​തി​നു​മു​ന്പു​ള്ള വോ​ട്ടെ​ണ്ണ​ലാ​യി​രു​ന്നു ഏ​റെ ക​ഷ്ട​പ്പാ​ട് കൂ​ടി​യ​ത്. ഒ​രു ബൂ​ത്തി​ലെ വോ​ട്ട് എ​ണ്ണാ​ൻ ത​ന്നെ മൂ​ന്നു മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ത്തി​രു​ന്ന​താ​യി എം.​എ​സ്.​അ​ബ്ദു​ൾ ഖു​ദ്ദൂ​സ് ഓ​ർ​ക്കു​ന്നു.എ​കെ​ജി, ഇ​എം​എ​സ്, നാ​യ​നാ​ർ, കെ.​ശ​ങ്ക​നാ​രാ​യ​ണ​ൻ, എ.​സു​ന്നാ​സാ​ഹി​ബ്, വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ, സി.​എം.​സു​ന്ദ​രം തു​ട​ങ്ങി​യ പ്ര​മു​ഖ​ർ മ​ത്സ​രി​ച്ച​പ്പോ​ഴും എം.​എ​സ് യു​ഡി​എ​ഫി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ഇ​എം​എ​സ് മ​ന്ത്രി​സ​ഭ​യ്ക്കെ​തി​രേ ന​ട​ന്ന വി​മോ​ച​ന സ​മ​ര​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തി​നു കു​ട്ടി​ക്കാ​ല​ത്ത് എം​സി​നെ ലോ​ക്ക​പ്പി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഭാ​ര്യ: റ​ഷീ​ദ ബീ​ഗം, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റി​യാ​സു​ദീ​ൻ, മു​ഹ​മ്മ​ദ് ഹാ​രീ​സ്, നി​ർ​ഷാ​ദ് എ​ന്നി​വ​രും രാ​ഷ്ട്രീ​യ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.