പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്ര​വേ​ശ​നം: അ​പേ​ക്ഷി​ക്കാം
Wednesday, May 22, 2019 10:21 PM IST
പാ​ല​ക്കാ​ട്: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ 2019-20 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഒൗ​ട്ട് ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഏ​റ്റ​വും അ​ടു​ത്തു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ സ​മ​ർ​പ്പി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
എ​സ്സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 75 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 150 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്. ജാ​തി, വ​രു​മാ​നം, നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ ത​ഹ​സി​ൽ​ദാ​റി​ൽ​നി​ന്ന് വാ​ങ്ങി​യ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്), വ​രു​മാ​നം എ​ട്ടു​ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വ​രു​ന്ന പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ വി​ല്ലേ​ജി​ൽ നി​ന്നും ല​ഭി​ക്കു​ന്ന നോ​ണ്‍ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.
വ​ട​ക്ക​ഞ്ചേ​രി, ചെ​ർ​പ്പു​ള​ശേ​രി, അ​ട്ട​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജു​ക​ളി​ൽ 22500 രൂ​പ​യും ഗ​വ​ണ്‍​മെ​ന്‍റ് എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ൽ 5000 രൂ​പ​യു​മാ​ണ് വാ​ർ​ഷി​ക ഫീ​സ്. ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ൽ സ​ഹാ​യ​ത്തി​നാ​യി ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.