അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ല്ക്കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളൊരുങ്ങി
Friday, May 24, 2019 11:27 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ല്ക്കു​ന്ന​തി​നു വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. മേ​യ് മാ​സം അ​വ​സാ​ന​മാ​യ​പ്പോ​ഴേ​യ്ക്കും മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി മോ​ടി​യാ​ക്കി. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ​ല്ലാം പു​തി​യ വ​ർ​ണ​ങ്ങ​ളി​ലു​ള്ള പെ​യി​ന്‍റ് അ​ടി​ച്ച് അ​ല​ങ്കാ​ര​പ​ണി​ക​ളും മ​റ്റു ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളും ന​ട​ത്തി.
വാ​ട്ട​ർ​ടാ​ങ്കു​ക​ൾ വൃ​ത്തി​യാ​ക്കി പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഫ​ർ​ണി​ച്ച​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ചെ​യ്തു. ഈ​വ​ർ​ഷം പ​തി​വി​ലും വൈ​കി​യാ​ണ് സ്കൂ​ൾ തു​റ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ​മാ​സം 30നു​ത​ന്നെ ഇ​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​കും.
സ്കൂ​ൾ തു​റ​ക്കാ​റാ​യ​തോ​ടെ ബാ​ഗ്, കു​ട മു​ത​ലാ​യ​വ വാ​ങ്ങു​ന്ന​തി​നും മ​റ്റു​മാ​യി വി​പ​ണി​യും സ​ജീ​വ​മാ​യി. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കേ​റു​മെ​ന്ന് ക​ട​ക്കാ​ർ പ​റ​ഞ്ഞു. മി​ക്ക സ്കൂ​ളു​ക​ളി​ലും വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ക്കു​ന്ന ജോ​ലി​ക​ളും ത്വ​രി​ത​ഗ​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്. ബ​സു​ക​ളു​ടെ ടെ​സ്റ്റ് ന​ട​ത്തി​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യും മോ​ടി​പി​ടി​പ്പി​ച്ചു ഓ​ടി​ക്കു​ന്ന​തി​നും സ്കൂ​ൾ അ​ധി​കൃ​ത​ർ ത​യാ​റെ​ടു​ത്തു.