അട്ടപ്പാടിയിൽ ര​ണ്ടു​കി​ലോക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, May 24, 2019 11:27 PM IST
അ​ഗ​ളി: ബൈ​ക്കി​ൽ ക​ഞ്ചാ​വു ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ളെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് കാ​രാ​കു​റി​ശി വാ​ഴേ​ന്പു​റം ഇ​റ​ച്ചി​ത്തൊ​ടി​വീ​ട്ടി​ൽ അ​ബ്ദു​ൾ​നാ​സ​ർ മ​ക​ൻ നി​സാം (18), കാ​ഞ്ഞി​രം പൂ​ഞ്ചോ​ല ച​ങ്ങ​രം​കാ​ട്ടി​ൽ അ​ശോ​ക​ൻ മ​ക​ൻ അ​നീ​ഷ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ. അ​ഗ​ളി എ​എ​സ്പി ന​വ​നീ​ത് ശ​ർ​മ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ല​ഭി​ച്ച ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​ഗ​ളി സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്ഐ വി​ഷ്ണു, എ​എ​സ്പി സ്ക്വാ​ഡ് നീ​ര​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.